പാലക്കാട് ഐഐടി; വിലയ്ക്ക് വാങ്ങുന്നത് അളന്നു തിരിക്കാത്ത ഭൂമി
പാലക്കാട് ഐഐടി; വിലയ്ക്ക് വാങ്ങുന്നത് അളന്നു തിരിക്കാത്ത ഭൂമി
കോട്ടത്തറ വില്ലേജില്‍ സര്‍വേ നമ്പര്‍ 620ല്‍ പെടുന്ന ഈ ഭൂമിക്കിതു വരെ ആര്‍ക്കും പട്ടയം ലഭിക്കാത്തതാണ്. ഈ ഭൂമിയില്‍ ആയിരം ഏക്കര്‍ വരുന്ന ആദിവാസി ഭൂമിയും ഉള്‍പ്പെടുന്നു
പാലക്കാട് ഐഐടിക്കായി വനം വകുപ്പിന് കൈമാറാന്‍ റവന്യൂ വകുപ്പ് അട്ടപ്പാടിയില്‍ വിലക്ക് വാങ്ങുന്ന ഭൂമി നാളിത് വരെ അളന്ന് തിരിക്കാത്തതെന്ന് രേഖകള്‍. പാലക്കാട് ഐഐടിക്ക് ഭൂമിയേറ്റെടുത്ത വകയിലാണ് റവന്യൂ വകുപ്പ് ഭൂമി കൈമാറുന്നത്. കോട്ടത്തറ വില്ലേജില്‍ സര്‍വേ നമ്പര്‍ 620ല്‍ പെടുന്ന ഈ ഭൂമിക്കിതു വരെ ആര്‍ക്കും പട്ടയം ലഭിക്കാത്തതാണ്. ഈ ഭൂമിയില്‍ ആയിരം ഏക്കര്‍ വരുന്ന ആദിവാസി ഭൂമിയും ഉള്‍പ്പെടുന്നു.
വനം വകുപ്പിന് പകരം ഭൂമി നല്‍കാന്‍ അട്ടപ്പാടിയില്‍ റവന്യൂ വകുപ്പ് വിലകൊടുത്ത് വാങ്ങാനുദ്ദേശിക്കുന്ന ഭൂമി നാളിത് വരെ അളന്ന് തിരിക്കാത്തതാണെന്ന് റവന്യൂ രേഖകളില്‍ നിന്ന് തെളിയുന്നു. ആയിരം ഏക്കര്‍ വരുന്ന സര്‍വേ നമ്പര്‍ 620ല്‍പെട്ട സുന്ദരിമലയിലെ ഈ ഭൂമിയില്‍ ആദിവാസികളുടെ പരമ്പരാഗത ഭൂമി ധാരാളമുണ്ടെന്ന് മണ്ണ്സംരക്ഷണ വിഭാഗം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്.
ഭൂമി അളന്ന് തിരിച്ചിട്ടില്ലെന്ന് മാത്രമല്ല, ഈ മേഖലയില്‍ ആര്‍ക്കും പട്ടയവും വിതരണം ചെയ്തിട്ടില്ല എന്നിരിക്കെ സര്‍ക്കാര്‍ തന്നെ വിലകൊടുത്തുവാങ്ങുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയോ ആദിവാസികളുടെ പരമ്പരാഗത ഭൂമിയോ ആണ്. ഈ അവ്യക്തത നിലനില്‍ക്കുന്നതിനാലാണ് റവന്യൂ വകുപ്പ് ഭൂമി വാങ്ങല്‍ വിഷയത്തില്‍ നിയമോപദേശം തേടിയത്.
ഈ ഭൂമിയില്‍ ആദിവാസികളുടെ പരമ്പരാഗത ഭൂമി ഉള്‍പ്പെടുന്നുണ്ടെങ്കില്‍ വ്യാജരേഖകളിലൂടെയോ കൃത്രിമ രേഖകളുണ്ടാക്കിയോ ആകും ഭൂമി കൈമാറ്റം നടക്കുക. ഇത് മുന്നില്‍ കണ്ടാണ് നിയമോപദേശം തേടുന്നതെന്നും സൂചനയുണ്ട്.
Adjust Story Font
16