Quantcast

'രാജേട്ടാ, ഞങ്ങള്‍ക്ക് പോത്ത് തിന്നില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല'

MediaOne Logo

Subin

  • Published:

    14 May 2018 9:56 PM GMT

രാജേട്ടാ, ഞങ്ങള്‍ക്ക് പോത്ത് തിന്നില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല
X

'രാജേട്ടാ, ഞങ്ങള്‍ക്ക് പോത്ത് തിന്നില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല'

വൃദ്ധസദനങ്ങളെ പോലും നേരെ നോക്കാനാകാത്ത നമ്മള്‍ ഗോശാലകളില്‍ പാവം പശുക്കളെ സംരക്ഷിക്കുമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് മഹാത്മാഗാന്ധി യങ് ഇന്ത്യയില്‍ 1926ല്‍ പറഞ്ഞിട്ടുണ്ട്

ബീഫ് നിരോധനത്തെ മുസ്ലിം വിഷയമായി മാറ്റരുതെന്ന് മുസ്ലിം ലീഗ് എംഎല്‍എ എംകെ മുനീര്‍. പറഞ്ഞ് പറഞ്ഞ് മുസ്ലീങ്ങള്‍ രാവിലെയും ഉച്ചക്കും വൈകീട്ടും പോത്ത് തിന്നിട്ടില്ലെങ്കില്‍ ഉറങ്ങാന്‍ പറ്റാത്തവരാണെന്ന രീതിയിലേക്ക് വരെ എത്തിയെന്നും പോത്ത് തിന്നിട്ടില്ലെങ്കിലും ഒരു പ്രശ്‌നവുമില്ലെന്നും ബിജെപി പ്രതിനിധി ഒ രാജഗോപാലിനെ പേരെടുത്ത് വിളിച്ച് മുനീര്‍ ഓര്‍മ്മിപ്പിച്ചു.

ബീഫ് ഫെസ്റ്റിവലിനേയും പരസ്യമായി പോത്തിനെ അറുത്ത് ആനന്ദം കണ്ടെത്തുന്നവരേയും ഒരുപോലെ എതിര്‍ക്കാനാകണം. ഇതൊരു കര്‍ഷക പ്രശ്‌നമാണ്. സാധാരണക്കാരായ കര്‍ഷകര്‍ പാലിന് മാത്രമല്ല കാലികളെ വളര്‍ത്തുന്നത്. കോര്‍പറേറ്റുകള്‍ക്ക് ഇതൊരു നല്ല അവസരമായി മാറുകയാണ്. ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളാണ് ബിജെപി എംഎല്‍എ സംഗീത് സോം. അദ്ദേഹമാണ് ബീഫ് നിരോധനത്തിനായി രൂക്ഷമായി വാദിച്ചത്.

വൃദ്ധസദനങ്ങളെ പോലും നേരെ നോക്കാനാകാത്ത നമ്മള്‍ ഗോശാലകളില്‍ പാവം പശുക്കളെ സംരക്ഷിക്കുമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് മഹാത്മാഗാന്ധി യങ് ഇന്ത്യയില്‍ 1926ല്‍ പറഞ്ഞിട്ടുണ്ട്. തെരുവുനായ്ക്കള്‍ ഒരു കാലത്ത് വളര്‍ത്തു നായ്ക്കളായിരുന്നു. അതുപോലെ വളര്‍ത്തുപശുക്കള്‍ തെരുവുപശുക്കളായി മാറാന്‍ പോവുകയാണെന്നും മുനീര്‍ പറഞ്ഞു.

TAGS :

Next Story