Quantcast

എം.എല്‍.എയുടെ ചിത്രമുളള കലണ്ടര്‍ക്ലാസ് റൂമില്‍ തൂക്കണമെന്ന് നിര്‍ദ്ദേശം

MediaOne Logo

Subin

  • Published:

    14 May 2018 5:41 PM GMT

എം.എല്‍.എയുടെ ചിത്രമുളള കലണ്ടര്‍ക്ലാസ് റൂമില്‍ തൂക്കണമെന്ന് നിര്‍ദ്ദേശം
X

എം.എല്‍.എയുടെ ചിത്രമുളള കലണ്ടര്‍ക്ലാസ് റൂമില്‍ തൂക്കണമെന്ന് നിര്‍ദ്ദേശം

എം.എല്‍.എയുടെ കുട്ടി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നുവെന്ന ആരോപണവുമായി മാനേജ്‌മെന്റ് അസോസിയേഷന്‍ രംഗത്ത് വന്നതിന്റെ തൊട്ടുപിന്നാലെയാണ് നമ്മുടെ കുട്ടികള്‍പൊതു വിദ്യാലയങ്ങളിലേക്ക് എന്ന തലക്കെട്ടോടെ എ.എന്‍ ഷംസീര്‍ സ്വന്തം ചിത്രമടിച്ച കലണ്ടറുകള്‍വിദ്യാലയങ്ങളില്‍വിതരണം ചെയ്തത്.

എം.എല്‍.എയുടെ ചിത്രമുളള കലണ്ടര്‍ക്ലാസ് മുറികളില്‍ തൂക്കണമെന്ന നിര്‍ദ്ദേശം വിവാദമാകുന്നു.സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തലശേരി മണ്ഡലത്തിലെ സ്‌കൂളുകളില്‍ വിതരണം ചെയ്ത അക്കാദമിക് കലണ്ടറിലാണ് എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ചിത്രം അച്ചടിച്ചിറക്കിയത്. കലണ്ടര്‍ ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷ അധ്യാപകസംഘടന.

സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തലശേരി നിയമസഭാ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളില്‍ വിതരണം ചെയ്ത അക്കാദമിക് കലണ്ടറില്‍ സ്ഥലം എം.എല്‍.എയുടെ ചിത്രം ആലേഖനം ചെയ്തതാണ് വിവാദമായത്. സാധാരണ തദ്ദേശ വിദ്യാഭ്യാസ കമ്മറ്റികളാണ് സ്‌കൂളുകളിലേക്കുളള വിദ്യാഭ്യാസ കലണ്ടര്‍ തയ്യാറാക്കി വിതരണം ചെയ്യുന്നത്. സ്വതന്ത്ര്യസമര സേനാനികളുടെയും സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളുടെയും മറ്റും ചിത്രങ്ങളും ദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളുമാണ് കലണ്ടറില്‍ ഉള്‍പ്പെടുത്തുക.

എം.എല്‍.എയുടെ ചിത്രം പതിച്ച കലണ്ടര്‍ഓരോ ക്ലാസിലും പ്രദര്‍ശിപ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഭരണപക്ഷ എം.എല്‍.എയുടെ ചിത്രം ആലേഖനം ചെയ്ത കലണ്ടര്‍ക്ലാസ് മുറികളില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നിലപാട്.

എം.എല്‍.എയുടെ കുട്ടി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നുവെന്ന ആരോപണവുമായി മാനേജ്‌മെന്റ് അസോസിയേഷന്‍ രംഗത്ത് വന്നതിന്റെ തൊട്ടുപിന്നാലെയാണ് നമ്മുടെ കുട്ടികള്‍പൊതു വിദ്യാലയങ്ങളിലേക്ക് എന്ന തലക്കെട്ടോടെ എ.എന്‍ ഷംസീര്‍ സ്വന്തം ചിത്രമടിച്ച കലണ്ടറുകള്‍വിദ്യാലയങ്ങളില്‍വിതരണം ചെയ്തത്.

TAGS :

Next Story