എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് തേടി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീനിജന്
എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് തേടി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീനിജന്
കുന്നത്തുനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചാരണത്തില്‍ സജീവമാണ് മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി വി ശ്രീനിജന്
കുന്നത്തുനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചാരണത്തില്‍ സജീവമാണ് മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി വി ശ്രീനിജന്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷിജി ശിവജിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും ഗൃഹസന്ദര്‍ശനങ്ങളിലും കൂട്ടായി ശ്രീനിജനുണ്ട്. ഇത്തവണ കുന്നത്തുനാടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം സുനിശ്ചിതമെന്നാണ് ശ്രീനിജന്റെ വാദം.
2006ല്‍ ഞാറക്കലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പി വി ശ്രീനിജന് കോണ്‍ഗ്രസ് അവഗണനയില്‍ പ്രതിഷേധിച്ചാണ് കുന്നത്തുനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിനിറങ്ങിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷിജി ശിവജിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ശ്രീനിജന് ഷിജി ശിവജിക്കൊപ്പം ഗൃഹസന്ദര്‍ശനങ്ങളിലും കുടുംബയോഗങ്ങളിലും സജീവമാണ്. പ്രചാരണത്തില്‍ ശ്രീനിജന്റെ സാന്നിധ്യം ഗുണം ചെയ്യുന്നുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തുന്നു.
2011ല്‍ തനിക്കെതിരെ വ്യാജ അനധികൃത സ്വത്ത് സമ്പാദനക്കേസ് ഉയര്‍ത്തിയതിന് നിലവിലെ എംഎല്‍എ വി പി സജീന്ദ്രന്റെ സീറ്റ് മോഹമായിരുന്നുവെന്നാണ് ശ്രീനിജന് പറയുന്നത്. സജീന്ദ്രനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുകയായിരുന്നു. അതേസമയം മണ്ഡലത്തില്‍ സ്വാധീനമുള്ള ശ്രീനിജന് എല്‍ഡിഎഫിനായി പ്രചാരണത്തിനിറങ്ങുന്നത് യുഡിഎഫ് ക്യാംപില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
Adjust Story Font
16