ജിഷയെ മടങ്ങിയത് വീടെന്ന സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിച്ച്
ജിഷയെ മടങ്ങിയത് വീടെന്ന സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിച്ച്
പെരുമ്പാവൂരില്‍ മുടക്കുഴ പഞ്ചായത്തില്‍ തുടങ്ങിയ വീടിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള പണത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു കൊല്ലപ്പെട്ട ജിഷയും അമ്മയും...
പെരുമ്പാവൂരില്‍ മുടക്കുഴ പഞ്ചായത്തില്‍ തുടങ്ങിയ വീടിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള പണത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു കൊല്ലപ്പെട്ട ജിഷയും അമ്മയും. അടച്ചുറപ്പുള്ള വീടു വേണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കും മുമ്പാണ് ജിഷ കൊല്ലപ്പെട്ടത്.
മുടക്കുഴ പഞ്ചായത്തിലെ തൃക്കേപ്പാടം മലയാംകുഴം റോട്ടില്‍ അഞ്ച് സെന്‍റ് സ്ഥലത്ത് ജിഷയക്ക് വേണ്ടിയുള്ള വീടുപണി നടന്നുവരികയായിരുന്നു. പട്ടികജാതി വികസന വകുപ്പിന്‍റെ ഫണ്ടില്‍ നിന്ന് ബ്ളോക് പഞ്ചായത്താണ് സ്ഥലം വാങ്ങാനുള്ള തുക നല്‍കിയത്..മൂന്നേമുക്കാല്‍ ലക്ഷം രൂപക്ക് വാങ്ങിയ അഞ്ച് സെന്‍റ് സ്ഥലത്ത് നാല് മാസം മുമ്പ് വീടു പണിയും തുടങ്ങി. വീടിന് വേണ്ടി മൂന്ന് ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. രണ്ട് ഗഡുവായി ഒന്നേകാല്‍ ലക്ഷം കിട്ടിയെങ്കിലും മൂന്നാമത്തെ ഗഡു കിട്ടാത്തതുകൊണ്ട് പണി മുടങ്ങി.
വിഷുവിന് മുമ്പ് നിര്‍ത്തി വച്ച വീടുപണി തുടരാനുള്ള നെട്ടോട്ടത്തിലായിരുന്നു അമ്മയും മകളും. വിഷുവിന്‍റെ രണ്ട് ദിവസം മുമ്പ് സ്ഥലത്തെത്തിയ ജിഷയും അമ്മയും പണം കടംവാങ്ങി വീടുപണി തുടരുമെന്ന് അയല്‍ാവാസികളോട് പറഞ്ഞിരുന്നു. ഇതിനിടെയാണ് ജിഷയുടെ ദാരുണമായ അന്ത്യം.
Adjust Story Font
16