''എന്റെ വരുമാനത്തില്‍നിന്ന് വാങ്ങാന്‍ കഴിയുന്ന വാച്ചാണ് എനിക്കു വേണ്ടത്''
''എന്റെ വരുമാനത്തില്‍നിന്ന് വാങ്ങാന്‍ കഴിയുന്ന വാച്ചാണ് എനിക്കു വേണ്ടത്''
ഏറ്റവും വിലപിടിപ്പുള്ള അഞ്ഞൂറു രൂപയുടെ വാച്ച്, സ്വർണനിറത്തിലുള്ള സ്റ്റ്രാപ്പോടുകൂടിയത്, വാങ്ങിവന്നിരുക്കുന്നതാണ്
കണ്ണട വിവാദം കത്തിപ്പടരുന്നതിനിടെ മുന്‍മുഖ്യമന്ത്രി സി. അച്യുത മേനോന്‍ വാച്ച് വാങ്ങിയ കഥ ഓര്‍മ്മിപ്പിച്ച് മകന്റെ ഫേസ്ബുക്ക് പോസ്റ്റ്. അച്യുത മേനോന്റെ വാച്ച് കേടായപ്പോള്‍ നന്നാക്കാന്‍ സമയമില്ലാത്തതിനാല്‍ പുതിയ വാച്ച് വാങ്ങാന്‍ പേഴ്സണല്‍ സ്റ്റാഫിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ അദ്ദേഹം വില കൂടിയ വാച്ചാണ് വാങ്ങിക്കൊണ്ടു വന്നത്. ഇതുകണ്ട മന്ത്രി ക്ഷുഭിതനായി എന്റെ വരുമാനത്തിൽനിന്ന് എനിക്കു വാങ്ങാൻ കഴിയുന്ന ഒരു വാച്ചാണ് എനിക്കു വേണ്ടത് എന്നുപറഞ്ഞ് അത് തിരിച്ചുകൊടുത്ത് നൂറുരൂപയുടെ ഒരു വാച്ച് വാങ്ങിച്ചുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എന്റെ അച്ഛൻ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഒരിക്കൽ ഡെൽഹിയിൽ വച്ച് അദ്ദേഹത്തിന്റെ വാച്ച് കേടുവന്നു. നന്നാക്കാൻ സമയം ഇല്ലാതിരുന്നതുകൊണ്ട് പേഴ്സണൽ സ്റ്റാഫിനോട് ഒരു എച്ച് എം ടി യുടെ വാച് വാങ്ങി വരാൻ പറഞ്ഞയച്ചു. വൈകുന്നേരം അദ്ദേഹം വന്നപ്പോൾ കണ്ടത് എച്ച് എം ടി യുടെ ഏറ്റവും വിലപിടിപ്പുള്ള അഞ്ഞൂറു രൂപയുടെ വാച്ച്, സ്വർണനിറത്തിലുള്ള സ്റ്റ്രാപ്പോടുകൂടിയത്, വാങ്ങിവന്നിരുക്കുന്നതാണ്. അന്ന് മുഖ്യമന്ത്രിയുടെ ശമ്പളം ഏക്ദേശം ആയിരം രൂപ തികച്ചൂണ്ടോ എന്നു സംശയമാണ്. അദ്ദേഹം ക്ഷുഭിതനായി. എന്റെ വരുമാനത്തിൽനിന്ന് എനിക്കു വാങ്ങാൻ കഴിയുന്ന ഒരു വാച്ചാണ് എനിക്കു വേണ്ടത് എന്നുപറഞ്ഞ് അത് തിരിച്ചുകൊടുത്ത് നൂറുരൂപയുടെ ഒരു വാച്ച് വാങ്ങിച്ചു.
പറഞ്ഞുവെന്നേ ഉള്ളൂ.
Adjust Story Font
16