തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചെങ്ങന്നൂര്‍ പ്രചാരണച്ചൂടില്‍
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചെങ്ങന്നൂര്‍ പ്രചാരണച്ചൂടില്‍
മൂന്നു മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ചെങ്ങന്നൂര്‍ നിയോജകമണ്ഡലം പൂര്‍ണമായി തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങി.
മൂന്നു മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ചെങ്ങന്നൂര്‍ നിയോജകമണ്ഡലം പൂര്‍ണമായി തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങി. എന്നാല്‍ തെരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും സ്ഥാനാര്‍ത്ഥികള്‍ പൂര്‍ണമായി പ്രചാരണത്തില്‍ മുഴുകിക്കഴിഞ്ഞു.
കോണ്‍ഗ്രസാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ ആദ്യം പ്രഖ്യാപിച്ചത്. തൊട്ടുപിറകെ അന്നു തന്നെ സിപിഎമ്മും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. ഏറ്റവുമാദ്യം സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് ബിജെപിയാണെങ്കിലും പ്രഖ്യാപനം വൈകി. ഒടുവില്‍ ബിജെപിയുടെയും ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ തെരഞ്ഞെടുപ്പ് ചിത്രം പൂര്‍ണമായും തെളിഞ്ഞു
വലിയ തര്‍ക്കങ്ങളോ പ്രശ്നങ്ങളോ ഒന്നുമില്ലാതെ തന്നെ മൂന്നു മുന്നണികളും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി. പി സി വിഷ്ണുനാഥിന്റെ പിന്മാറ്റം മൂലം കോണ്‍ഗ്രസില്‍ മാത്രമാണ് ചെറിയ ആശങ്കയും ചര്‍ച്ചകളും എല്ലാം ഉണ്ടായത്. ഏകകണ്ഠമായി ഡി വിജയകുമാറിന്റെ പേര് ഹൈക്കമാന്‍ഡിന് നല്‍കി ആദ്യം പ്രഖ്യാപനം നടത്തി കോണ്‍ഗ്രസ് ആ പ്രതിസന്ധി മറികടന്നു.
സി പി എമ്മില്‍ സജി ചെറിയാനും ബിജെപിയില്‍ പിഎസ് ശ്രീധരന്‍ പിള്ളയും ആദ്യം മുതലേ പരിഗണനയിലുണ്ടായിരുന്ന പേരുകളാണ്. ഇനി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് നീണ്ടുപോയാല്‍ എന്തു ചെയ്യുമെന്ന ആശങ്ക എല്ലാ മുന്നണികള്‍ക്കുമുണ്ട്. എന്തായാലും അതൊന്നും കണക്കിലെടുക്കാതെ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്ത് ഇറങ്ങിക്കഴിഞ്ഞു.
Adjust Story Font
16