നല്ല തൊഴിലാളിക്ക് ഒരു വോട്ട്; ജയിക്കാനല്ല തോല്‍ക്കാതിരിക്കാന്‍
നല്ല തൊഴിലാളിക്ക് ഒരു വോട്ട്; ജയിക്കാനല്ല തോല്‍ക്കാതിരിക്കാന്‍
ഇന്ത്യാവിഷനിലെ കോഴിക്കോട് ബ്യൂറോയിലെ െ്രെഡവറായിരുന്നു സാജന്‍. സാജന്‍ ഉള്‍പ്പെടെ നൂറിലേറെ തൊഴിലാളികള്‍ക്ക് മൂന്ന് മുതല്‍ 9 മാസം വരെ ശമ്പള കുടിശ്ശിക നല്‍കാതെയാണ് ചാനല്‍ അടച്ച് പൂട്ടിയത്.
ജയിക്കാനല്ല തോല്‍ക്കാതിരിക്കാനായി മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുണ്ട് കോഴിക്കോട്. ഇന്ത്യാവിഷന്‍ മുന്‍ജീവനക്കാരനായ എ കെ സാജനാണ് സൌത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഇന്‍ഡ്യാവിഷന്റെ മുന്‍ ചെയര്‍മാനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം കെ മുനീറിനെതിരെയാണ് മത്സരമെന്ന് സാജന്‍ പറയുന്നു.
നല്ല തൊഴിലാളിക്ക് ഒരു വോട്ട്, ജയിക്കാനല്ല തോല്‍ക്കാതിരിക്കാന്‍. ഇതാണ് സാജന്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. ഇന്ത്യാവിഷന്‍ ജീവനക്കാരനായിരുന്ന സാജന്റെ മത്സരം സ്ഥാപനത്തിന്റെ മുന്‍ ചെയര്‍മാനായ മന്ത്രി എം കെ മുനീറിനെതിരെയാണ്.
ഇന്ത്യാവിഷനിലെ കോഴിക്കോട് ബ്യൂറോയിലെ െ്രെഡവറായിരുന്നു സാജന്‍. സാജന്‍ ഉള്‍പ്പെടെ നൂറിലേറെ തൊഴിലാളികള്‍ക്ക് മൂന്ന് മുതല്‍ 9 മാസം വരെ ശമ്പള കുടിശ്ശിക നല്‍കാതെയാണ് ചാനല്‍ അടച്ച് പൂട്ടിയത്.
അതിനാല്‍ താന്‍ മത്സരിക്കുന്നത് തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യാവിഷനിലെ തൊഴിലാളികള്‍ക്ക് വേണ്ടിയാണെന്നാണ് സാജന്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയിലും സാജന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്.
Adjust Story Font
16