Quantcast

കഴക്കൂട്ടത്ത് തെറ്റിയാര്‍ തോട് കരകവിഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറി

MediaOne Logo

admin

  • Published:

    14 May 2018 7:17 PM GMT

കഴക്കൂട്ടത്ത് തെറ്റിയാര്‍ തോട് കരകവിഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറി
X

കഴക്കൂട്ടത്ത് തെറ്റിയാര്‍ തോട് കരകവിഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറി

ടെക്നോപാര്‍ക്കിന്റെ മൂന്നാംഘട്ട വികസനത്തിനായി അശാസ്ത്രീയമായി സ്ഥലം നികത്തിയതാണ് തെറ്റിയാര്‍ തോട് കരകവിഞ്ഞൊഴുകാന്‍ കാരണമെന്നാണ് പ്രദേശവാസികളുടെ പരാതി

തിരുവനന്തപുരം കഴക്കൂട്ടത്ത് തെറ്റിയാര്‍ തോട് കരകവിഞ്ഞൊഴുകി അമ്പതോളം വീടുകളില്‍ വെള്ളം കയറി. ടെക്നോപാര്‍ക്കിന്റെ മൂന്നാംഘട്ട വികസനത്തിനായി അശാസ്ത്രീയമായി സ്ഥലം നികത്തിയതാണ് തെറ്റിയാര്‍ തോട് കരകവിഞ്ഞൊഴുകാന്‍ കാരണമെന്നാണ് പ്രദേശവാസികളുടെ പരാതി

ടെക്നോപാര്‍ക്കിന്റെ മൂന്നാംഘട്ട വികസനത്തിനായി വയലുകള്‍ നികത്തി കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചതും തോട് ഭാഗികമായി മണ്ണിട്ട് നികത്തിയതുമാണ് സമീപവാസികളെ ബുദ്ധിമുട്ടിക്കുന്നത്. മഴ ശക്തമായാല്‍ ഇവരുടെ ജീവിതം ദുരിതപൂര്‍ണമാണ്. അമ്പതിലധികം വീടുകളിലാണ് വെള്ളം കയറിയത്. നിരവധി വാഹനങ്ങളും വെള്ളത്തിനടിയിലായി. മാലിന്യം കലര്‍ന്ന വെള്ളം വീടിനുള്ളിലെത്തുന്നത് പകര്‍ച്ചവ്യാധിയുണ്ടാക്കുമോയെന്ന ഭീതിയിലാണ് ഇവര്‍.

വെള്ളം കയറിയത് അറിഞ്ഞ് മേയര്‍ വി കെ പ്രശാന്ത് സ്ഥലം സന്ദര്‍ശിച്ചു. മുന്‍വര്‍ഷങ്ങളിലും ഇവിടെ സമാനസ്ഥിതിയായിരുന്നു. കഴിഞ്ഞവര്‍ഷം കലക്ടര്‍ തന്നെ നേരിട്ടെത്തി പ്രശ്നപരിഹാരം ഉറപ്പ് നല്‍കി. കയ്യേറി നിര്‍മിച്ച കെട്ടിടം പൊളിച്ചുമാറ്റാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ നടപടികളുണ്ടായില്ലെന്നാണ് ഇവരുടെ പരാതി.

TAGS :

Next Story