നട്ടെല്ല് നിവര്‍ന്നു നില്‍ക്കുമെന്ന് ടി പി സെന്‍കുമാര്‍ ഫെയ്സ്ബുക്കില്‍
നട്ടെല്ല് നിവര്‍ന്നു നില്‍ക്കുമെന്ന് ടി പി സെന്‍കുമാര്‍ ഫെയ്സ്ബുക്കില്‍
ഏതെങ്കിലും സ്ഥാനമാനത്തിന് വേണ്ടി ആരെയും തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല
സംസ്ഥാന പോലീസ് ചീഫ് പദവിയില്‍ നിന്ന് നീക്കിയതില്‍ ഡിജിപി ടിപി സെന്‍കുമാറിന് കടുത്ത അതൃപ്തി. നട്ടെല്ല് നിവര്‍ന്ന് തന്നെ ഇനിയും നില്‍ക്കുമെന്ന് ടിപി സെന്‍കുമാര്‍ സംസ്ഥാന പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ കുറിച്ചു. പുതുതായി നല്കിയ പോലീസ് ഹൌസിംഗ് കണ്‍സ്ട്രക്ഷന്‍ സിഎംഡി സ്ഥാനം സെന്‍കുമാര്‍ ഉടന്‍ ഏറ്റെടുക്കില്ലെന്നാണ് സൂചന.
പോലീസ് തലപ്പത്തെ അഴിച്ച് പണിക്ക് പിന്നാലെ വിവാദങ്ങളും ചൂട്പിടിച്ചു. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ടിപി സെന്‍കുമാറിന് കടുത്ത അത്യപ്തിയാണുള്ളത്. പോലീസ് ഹൌസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് സിഎംഡിയെന്ന പുതിയ ചുമതലയില്‍ ഉടന്‍ സ്ഥാനമേല്ക്കില്ലന്നാണ് സൂചന. കേന്ദ്രസര്‍വ്വീസിലേക്ക് മാറാനുള്ള നീക്കങ്ങളും സെന്‍കുമാര്‍ നടത്തുന്നുണ്ട്. ഇത് വിജയിച്ചില്ലെങ്കില്‍ അവധിയില്‍ പ്രവേശിച്ചേക്കും.
സംസ്ഥാന പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് സെന്‍കുമാര്‍ അത്യപ്തി തുറന്ന് പ്രകടിപ്പിച്ചത്. നട്ടെല്ല് നിവര്‍ന്ന് തന്നെ നില്‍ക്കുമെന്നും, പദവികള്‍ക്ക് വേണ്ടി ആരെയും പ്രീതിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ഫെയ്സ്ബുക്കില്‍ കുറിച്ചു.ഒ രു കീഴുദ്യോഗസ്ഥനോട് പോലും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന വരി ആരോപണങ്ങള്‍ക്കുള്ള മറുപടിയായാണ് നല്‍കിയിരിക്കുന്നത്. സംത്യപ്തിയോടെയാണ് പടിയറങ്ങുന്നതെന്ന് പറയുന്ന പോസ്റ്റ് എല്ലാവര്ക്കും നന്ദി പറഞ്ഞാണ് അവസാനിപ്പിച്ചിരിക്കുന്നത്.
To all my readers This may be my last facebook post as SPC of Kerala. This facebook page was created with an intention...
Posted by State Police Chief Kerala on Monday, May 30, 2016
Adjust Story Font
16