പാര്‍ട്ടിയെ ശക്തമാക്കുന്ന പുനസംഘടനയുണ്ടാവുമെന്ന് സുധീരന്‍
പാര്‍ട്ടിയെ ശക്തമാക്കുന്ന പുനസംഘടനയുണ്ടാവുമെന്ന് സുധീരന്‍
പ്രശ്നങ്ങള്‍ പരിഹരിച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോവും.വരാനിരിക്കുന്നത് സമരങ്ങളുടെ കാലമാണ്.
നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ അഴിച്ചുപണിക്ക് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയതായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഏതൊക്കെ തലത്തില്‍ അഴിച്ചുപണി വേണമെന്ന് കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്നും എന്നാല്‍ യോഗ്യതയും പ്രവര്‍ത്തനക്ഷമതയുമായിരിക്കും മാനദണ്ഡമായി സ്വീകരിക്കുകയെന്നും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സുധീരന്‍ പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചുള്ള വിലയിരുത്തലുകള്‍ക്കായി രാവിലെ 10.30നാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങളും ഇക്കാര്യത്തെക്കുറിച്ചുള്ള കെപിസിസി നിര്‍വ്വാഹക സമിതിയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളും രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി സുധീരന്‍ പറഞ്ഞു. തോല്‍വിക്കുള്ള പരിഹാരക്രിയയുടെ ഭാഗമായി പാര്‍ട്ടിയില്‍ അഴിച്ചുപണി നടത്തും. അതിന് രാഹുല്‍ ഗാന്ധിയുടെ അനുമതി ലഭിച്ചതായി സുധീരന്‍ അറിയിച്ചു.
അതേസമയം കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറുമെന്ന വാര്‍ത്ത അഭ്യൂഹം മാത്രമാണെന്നും വി എം സുധീരന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായും വി എം സുധീരന്‍ കൂടിക്കാഴ്ചകള്‍ നടത്തും.
Adjust Story Font
16