Quantcast

ക്യാമ്പയിന്‍ സ്കൂളില്‍ ഒന്നാം ക്ലാസില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടു

MediaOne Logo

admin

  • Published:

    14 May 2018 12:16 PM GMT

യുകെജിയിലും എല്‍കെജിയിലും പഠിച്ച വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ക്ലാസില്‍ പ്രവേശനം നല്‍കാതിരുന്ന മാനേജ്മെന്റ് നടപടി തെറ്റാണെന്ന് നിരീക്ഷിച്ച കോടതി ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രവേശനം നിഷേധിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കണമെന്നും പറഞ്ഞു.

ക്യാമ്പയിന്‍ സ്ക്കൂളില്‍ ഒന്നാം ക്ലാസ് പ്രവേശം നിഷേധിച്ച വിദ്യാര്‍ത്ഥികളെ തിരികെ എടുക്കണമെന്ന് ഹൈക്കോടതി. ക്യാമ്പയിന്‍ സ്കൂളില്‍ എല്‍കെജിയും യുകെജിയും പഠിച്ച വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിന് അമിത ഫീസ് നല്കാന്‍ തയ്യാറാകാതിരുന്ന 14 വിദ്യാര്‍ത്ഥികളുടെ പഠനമാണ് മാനേജ്മെന്റ് തടഞ്ഞത്. ഇതിനെതിരെ മാതാപിതാക്കള്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്കൂളില്‍ അമിത ഫീസ് വാങ്ങുന്നുവെന്ന വാര്‍ത്ത മീഡിയവണ്ണാണ് പുറത്ത്.

ക്യാമ്പയിന്‍ സ്കൂളില്‍ എല്‍കെജിയിലും യുകെജിയും പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ സ്കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ അമിത ഫീസ് നല്കണമെന്ന മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. എല്‍കെജി പ്രവേശനത്തിന് 35000 രൂപ വരെ നല്കിയ ചിലര്‍ ഈ ആവശ്യം അംഗീകരിച്ചില്ല. കൂടാതെ അമിത ഫീസ് ഈടാക്കുന്നതിനെതിരെ ഇവര്‍ ഹൈക്കോടതിയെയും സമീപിച്ചു. ഇതേ തുടര്‍ന്നാണ് 14 വിദ്യാര്‍ത്ഥികളുടെ പഠനം മാനേജ്മെന്‍റ് തടഞ്ഞത്. ഇതിനെ ചോദ്യം ചെയ്ത് മാതാപിതാക്കള്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുഷ്താക്ക് ഉത്തരവിട്ടത്. പ്രവേശനം നിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ പ്രവേശനം അനുവദിക്കണമെന്നാണ് കോടതിയുടെ വിധി. അതേസമയം ഫീസ് സംബന്ധിച്ച കേസില്‍ അന്തിമ വിധി വന്നിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.

നേരത്തെ സിബിഎസ്ഇ അനുശാസിക്കുന്ന 3000 രൂപമാത്രമെ ഫീസായി വാങ്ങാവു എന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് മാനേജ്മെന്റ് അമിത ഫീസ് ഈടാക്കിയത്. പുതിയതായി ഒന്നാം ക്ലാസ് പ്രവേശനത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് 50000 രൂപവരെ ഫീസ് വാങ്ങിയതായും ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ പാഠപുസ്കങ്ങളുടെ പേരിലും വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത ഫീസ് ഈടാക്കുന്നതായും പരാതി ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നിഷേധിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ അടക്കമുള്ള വാര്‍ത്ത മീഡിയവണ്ണാണ് പുറത്ത് കൊണ്ടുവന്നത്.

TAGS :

Next Story