നടുഭാഗം ചുണ്ടന്‍ ജേതാക്കള്‍
നടുഭാഗം ചുണ്ടന്‍ ജേതാക്കള്‍
നടുഭാഗം, ചമ്പക്കുളം, സെന്റ് പയസ്, സെന്റ് ജോസഫ്, ശ്രീകാര്‍ത്തികേയന്‍ , പുളിങ്കുന്ന് തുടങ്ങി ആറു ചുണ്ടന്‍ വള്ളങ്ങളാണ് ഇക്കുറി മല്‍സരത്തിനിറങ്ങുക.
ഈ വര്‍ഷത്തെ ജലോല്‍സവ കാലത്തിന് തുടക്കംകുറിച്ച് ചമ്പക്കുളം മൂലംജലോല്‍സവത്തില്‍ നടുഭാഗം ചുണ്ടന്‍ ജേതാക്കളായി. പമ്പയാറ്റില്‍ നടന്ന ജലമേളയില്‍ ആറ് ചുണ്ടന്‍വള്ളങ്ങളാണ് മാറ്റുരച്ചത്. ആവേശം മുറ്റിയ മത്സരത്തില്‍ ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളം കളിയിയില്‍ ഇക്കൊല്ലത്തെ രാജപ്രമുഖന്‍ ട്രോഫിയില്‍ നടുഭാഗം ചുണ്ടന്‍ മുത്തമിട്ടു. സെന്റ് പയസ് രണ്ടാമതും, ചമ്പക്കുളം ചുണ്ടന്‍ മൂന്നാമതുമെത്തി. ഇരുട്ടുകുത്തി വിഭാഗത്തില്‍ മാമ്മൂടനും, വെപ്പ് വിഭാഗത്തില്‍ ചെത്തിക്കാടനുമാണ് ഒന്നാമതെത്തിയത്.
ഉച്ചക്ക് പമ്പയാറിന്റെ തീരത്ത് നടന്ന ചടങ്ങില്‍ ജില്ലാകലക്ടര്‍ ആര്‍. ഗിരിജ പതാക ഉയര്‍ത്തി. വള്ളംകളി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി ഉത്ഘാടനം നിര്‍വഹിച്ചു. വിജയികള്‍ക്ക് കൊടിക്കുന്നില്‍ സുരേഷ് എംപി ട്രോഫികള്‍ വിതരണം ചെയ്തു. മൂലം വള്ളംകളിയോടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വര്‍ഷത്തെ ചെറുതും വലുതുമായ അനേകം ജലോല്‍സവങ്ങള്‍ക്ക് തുടക്കമാവുക.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും വള്ളംകളി തമ്മില്‍ തല്ലില്‍ കലാശിച്ചിരുന്നു. സ്റ്റാര്‍ട്ടിംഗിലെപിഴവായിരുന്നു മുന്‍വഷങ്ങളില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം. എന്നാല്‍ മുന്‍ കരുതലോടെ ജലോല്‍സവം നടത്തിയത് കൊണ്ട് ഇത്തവണ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.
Adjust Story Font
16