എസ്ഡിപിഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
എസ്ഡിപിഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
കൊല എങ്ങനെ എളുപ്പത്തില്‍ നടത്താമെന്ന് പരിശീലിപ്പിക്കുന്ന സംഘടനയാണ് എസ്ഡിപിഐയെന്ന് മുഖ്യമന്ത്രി പറഞ്ഞു
കുറ്റ്യാടിയില്‍ ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷം. എസ്ഡിപിഐയും പോലീസും തമ്മില്‍ അവിഹിതബന്ധമുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. കൊലപാതകം വേഗത്തില്‍ നടത്താന്‍ പരിശീലനം നേടുന്ന സംഘങ്ങളില്‍ ഒന്നാണ് എസ്ഡിപിഐ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു.
കുറ്റ്യാടി വേളത്ത് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതികളായ എസ്ഡിപിഐക്കാരെ പോലീസിലെ ഒരു വിഭാഗവും രാഷ്ട്രീയക്കാരും പിന്തുണക്കുകയാണെന്നാണ് അടിന്തരപ്രമേയത്തിന് അനുമതി തേടിയ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുളള ആരോപിച്ചത്. പ്രത്യേക അന്വേഷണസംഘത്തെ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. എസ്ഡിപിഐയുടെ പ്രവര്‍ത്തന ശൈലിക്കെതിരെ രൂക്ഷവിമര്‍ശവും മുഖ്യമന്ത്രി നടത്തി. പോലീസിന്‍റെ ഭാഗത്ത് വീഴച ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്ഡിപിഐയെ വളര്‍ത്തിയത് എല്‍ഡിഎഫിന്റെ മൃദുസമീപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍എസ്എസും എസ്ഡിപിഐയും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണെന്നും ചെന്നിത്തല ആരോപിച്ചു. അടിന്തരപ്രമേയത്തിന് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Adjust Story Font
16