തിരുവനന്തപുരം നഗരസഭയുടെ പ്ലാസ്റ്റിക് നിയന്ത്രണ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തം
തിരുവനന്തപുരം നഗരസഭയുടെ പ്ലാസ്റ്റിക് നിയന്ത്രണ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തം
മുന്നൊരുക്കമില്ലാതെയാണ് നഗരസഭ നിയന്ത്രണം കൊണ്ടുവന്നതെന്നാണ് വ്യാപാരികളുടെ പരാതി.
തിരുവനന്തപുരം കോര്‍പറേഷന്റെ പ്ലാസ്റ്റിക് നിയന്ത്രണ നടപടികള്‍ക്കെതിരെ വ്യാപാരികളില്‍ പ്രതിഷേധം ശക്തം. മുന്നൊരുക്കമില്ലാതെയാണ് നഗരസഭ നിയന്ത്രണം കൊണ്ടുവന്നതെന്നാണ് വ്യാപാരികളുടെ പരാതി. എന്നാല്‍ ആഗസ്റ്റ് 1 മുതല്‍ പ്ലാസ്റ്റിക് നിയന്ത്രണത്തിനായി കര്‍ശന നടപടി സ്വീകരിക്കുമെന്ന് മേയര്‍ വി. കെ പ്രശാന്ത് അറിയിച്ചു.
പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ കോര്‍പറേഷന്‍ നിരോധിച്ചത്. നഗരസഭ ഹോളോഗ്രാം പതിച്ച് നല്‍കുന്ന കവറുകളോ തുണി സഞ്ചികളോ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ നിയന്ത്രണം പ്രായോഗികമല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. പ്രതിഷേധത്തിനിടയിലും നിയന്ത്രണ നടപടികള്‍ തുടരാനാണ് കോര്‍പറേഷന്റെ തീരുമാനം.
നാല്പതിനായിരത്തോളം കച്ചവടക്കാരെ ബാധിക്കുന്ന വിഷയത്തില്‍ ശക്തമായ പ്രതിഷേധം നടത്താനാണ് വ്യാപാരികളുടെ തീരുമാനം. വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് പ്രത്യേക കണ്‍വെന്‍ഷനും വിളിച്ചുചേര്‍ത്തിട്ടുണ്ട്. നിയന്ത്രണത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അശാസ്ത്രീയ നടപടികള്‍ ഒഴിവാക്കണമെന്നാണ് സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയുടെ ആവശ്യം.
Adjust Story Font
16