വട്ടപ്പാറ ക്വാറി പട്ടയ പ്രശ്നം: ആദിവാസി നേതാവ് നിരാഹാരസമരം പിന്‍വലിച്ചു
വട്ടപ്പാറ ക്വാറി പട്ടയ പ്രശ്നം: ആദിവാസി നേതാവ് നിരാഹാരസമരം പിന്‍വലിച്ചു
തൃശ്ശൂര്‍ വട്ടപ്പാറയിലെ ക്വാറികളുടെ പട്ടയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദിവാസി നേതാവ് മിനിമോള്‍ നടത്തിവന്ന നിരാഹാരസമരം പിന്‍വവലിച്ചു.
തൃശ്ശൂര്‍ വട്ടപ്പാറയിലെ ക്വാറികളുടെ പട്ടയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദിവാസി നേതാവ് മിനിമോള്‍ നടത്തിവന്ന നിരാഹാരസമരം പിന്‍വവലിച്ചു. പട്ടയം റദ്ദ്ചെയ്യുന്നതിനുള്ള നിയമ വശം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന റവന്യുമന്ത്രി ചന്ദ്രശേഖരന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
തൃശ്ശൂര്‍ നടത്തറ പഞ്ചായത്തിലെ വട്ടപ്പാറയിലുള്ള ക്വാറികളുടെ പട്ടയം റദ്ദാക്കണമെന്നാവശ്യപെട്ട് 8 ദിവസമായി തുടരുന്ന നിരാഹാര സമരമാണ് മിനിമോള്‍ അവസാനിപ്പിച്ചത്. ക്വാറികളുടെ പ്രവര്‍ത്തനം സംബന്ധിച്ച നിയമവശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍, എംഎല്‍എമാരായ കെ രാജന്‍, അനില്‍ അക്കര എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉറപ്പ് നല്‍കി. നടപടിയുണ്ടായില്ലെങ്കിൽ സമരം തുടരുമെന്ന് മിനിമോള്‍ പറഞ്ഞു.
Adjust Story Font
16