Quantcast

പാറമടക്കെതിരെ സമരം നടത്തിയവര്‍ക്കു നേരെ പൊലീസ് ക്രൂരത

MediaOne Logo

Subin

  • Published:

    15 May 2018 10:40 AM GMT

പാറമടക്കെതിരെ സമരം നടത്തിയവര്‍ക്കു നേരെ പൊലീസ് ക്രൂരത
X

പാറമടക്കെതിരെ സമരം നടത്തിയവര്‍ക്കു നേരെ പൊലീസ് ക്രൂരത

പാറമട തുറക്കുന്നതിനെതിരെ പ്രതിഷേധിച്ച നൂറോളം സമരക്കാരെ കസ്റ്റഡിയിലെടുത്ത പോലീസ് സ്ത്രീകളും കുട്ടികളുമുള്‍പെടുന്ന സമരക്കാര്‍ക്കെതിരെ നിയമവിരുദ്ധമായി പെരുമാറിയെന്നാണ് ആരോപണം...

റാന്നി ചെമ്പന്‍മുടിയില്‍ പാറമട തുറന്ന് പ്രവര്‍ത്തിക്കുന്നതിനെതിരെ പ്രതിഷേധിച്ച സമരക്കാര്‍ക്കെതിരെ പൊലീസ് ക്രൂരതയെന്ന് ആരോപണം. പാറമട തുറക്കുന്നതിനെതിരെ പ്രതിഷേധിച്ച നൂറോളം സമരക്കാരെ കസ്റ്റഡിയിലെടുത്ത പോലീസ് സ്ത്രീകളും കുട്ടികളുമുള്‍പെടുന്ന സമരക്കാര്‍ക്കെതിരെ നിയമവിരുദ്ധമായി പെരുമാറിയെന്നാണ് ആരോപണം.

പാറമട തുറന്ന് പ്രവര്‍ത്തിക്കാന്‍ നടത്തിയ നീക്കത്ത എതിര്‍ത്ത സ്ത്രീകളും കുട്ടികളുമുള്‍പെടെയുള്ള സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഭീഷണിപ്പെടുത്തുകയും നിയമവിരുദ്ധമായി പെരുമാറുകയും ചെയ്തുവെന്നാണ് സമരക്കാരുടെ ആരോപണം. ഹൈക്കോടതി ഉത്തരവിന്റെ മറപിടിച്ച് പാറമടയില്‍ നിന്ന് ലോഡ് പുറത്ത് കടത്താന്‍ പൊലീസും തഹസില്‍ദാരും അനധികൃത സഹായം ചെയ്യാന്‍ ശ്രമിച്ചതായും സമരക്കാര്‍ ആരോപിക്കുന്നു.

പൊലീസ് സ്‌റ്റേഷനകത്തുണ്ടായിരുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാനുള്ള സമരക്കാരുടെ നീക്കത്തെയും പൊലീസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് സത്രീകള്‍ കുഴഞ്ഞ് വീണിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് മാന്യമായ പെരുമാറ്റം ഉണ്ടായില്ലെന്നും സമരക്കാര്‍ പരാതിപ്പെടുന്നു. മൂന്ന് വര്‍ഷം മുന്‍പ് ജനകീയ സമരത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ റാന്നി ചെമ്പന്‍മുടിയിലെ മണിമലേത്ത് പാറമടയ്ക്ക് പഞ്ചായത്ത് വീണ്ടും ലൈസന്‍സ് നല്‍കിയതോടെയാണ് ജനകീയ സമരം പുനരാരംഭിച്ചത്. സമരസമതി നേതാക്കള്‍ ആര്‍ഡിഒയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സമരം താല്‍കാലികമായി നിര്‍ത്തിവെച്ചു.

TAGS :

Next Story