മൈക്കും കോളാമ്പിയും ഉപേക്ഷിച്ച് ഫേസ്ബുക്കും വാട്‌സ്ആപ്പും വഴി തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചരണം
മൈക്കും കോളാമ്പിയും ഉപേക്ഷിച്ച് ഫേസ്ബുക്കും വാട്‌സ്ആപ്പും വഴി തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചരണം
നാലാമങ്കത്തിനിറങ്ങുമ്പോള്‍ തലമുറ വ്യത്യാസമില്ലാതെ വോട്ട് പെട്ടിയിലാക്കാന്‍ ഒരു ന്യൂജെന്‍ ടച്ച് കലര്‍ത്തി കണക്കു കൂട്ടുകയാണ് ഈ സാമ്പത്തിക വിദഗ്ധന്‍...
സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും സിപിഎം നേതാവ് തോമസ് ഐസക് തന്റെ സ്ഥിരം ശൈലിയില്‍ പ്രചാരണത്തിന് തുടക്കം കുറിച്ചു. കൃഷിയും ശുചീകരണവുമെല്ലാം പ്രചാരണായുധങ്ങളാക്കുകയാണ് മുന്‍ ധനമന്ത്രി. നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്തി ആലപ്പുഴ മണ്ഡലത്തിലെ എല്ലാ സമ്മതിദായകരുമായും സംവദിക്കാനും ഐസക്ക് ശ്രമിക്കുന്നു.
ആദ്യമായി നിയമസഭയിലെത്തുമ്പോള്‍ സംസ്ഥാനത്ത് പേരുകേട്ട മാരാരിക്കുളം മോഡലിനെ പരിചയപ്പെടുത്തിയ നേതാവാണ് തോമസ് ഐസക്. ഇത്തവണ തന്റെ നിലപാടുകള്‍ക്ക് നിലമൊരുക്കിയ വാട്ട്‌സ് ആപ്പും ഫെയ്‌സ് ബുക്കും പ്രചാരണത്തിന് കൂടെക്കുട്ടിയിരിക്കുകയാണ്. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് പ്രചാരണത്തിനിറങ്ങാന്‍ പാര്‍ട്ടി അനുവാദം നല്‍കിയതോടെ മൈക്ക് കെട്ടിയിറങ്ങുന്ന പരമ്പരാഗത ശൈലി വിട്ട് തനി തോമസ് ഐസക് സ്പര്‍ശം നല്‍കി സ്ഥാനാര്‍ഥിയെത്തി.
മണ്ഡലത്തിലെ ഒരു ബൂത്തില്‍ കുറഞ്ഞത് ഒരു വാട്‌സ് ആപ് ഗ്രുപ്പെങ്കിലും ഉണ്ടാവും, താന്‍ എഴുതിയ ഫെയ്‌സ് ബുക്ക് കുറിപ്പ് പുസ്തകമാക്കി സമ്മതിദായകര്‍ക്ക് നല്‍കും. ആഴ്ചയില്‍ ഒരു ദിവസം സ്ഥാനാര്‍ഥിയുമായി യൂട്യൂബിലും ഫെയ്‌സ് ബുക്കിലുമായി സമ്മതിദായകര്‍ക്ക് സംവദിക്കാം. നാലാമങ്കത്തിനിറങ്ങുമ്പോള്‍ തലമുറ വ്യത്യാസമില്ലാതെ വോട്ട് പെട്ടിയിലാക്കാന്‍ ഒരു ന്യൂജെന്‍ ടച്ച് കലര്‍ത്തി കണക്കു കൂട്ടുകയാണ് ഈ സാമ്പത്തിക വിദഗ്ധന്‍.
ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ശുചിത്വ തുടക്കമായി. മണ്ഡലത്തിലെ 17 കേന്ദ്രങ്ങളിലും ആവേശകരമായാണ് ജനകീയ ശു...
Posted by Dr.T.M Thomas Isaac on Saturday, March 26, 2016
Adjust Story Font
16