Quantcast

ജിഷ്ണു വിശ്വസിച്ച പ്രസ്ഥാനത്തിലുള്ളവര്‍ പൊലീസ് അതിക്രമത്തെ ന്യായീകരിക്കുമ്പോള്‍ വേദന: സഹോദരി

MediaOne Logo

Sithara

  • Published:

    15 May 2018 9:22 PM GMT

ജിഷ്ണു വിശ്വസിച്ച പ്രസ്ഥാനത്തിലുള്ളവര്‍ പൊലീസ് അതിക്രമത്തെ ന്യായീകരിക്കുമ്പോള്‍ വേദന: സഹോദരി
X

ജിഷ്ണു വിശ്വസിച്ച പ്രസ്ഥാനത്തിലുള്ളവര്‍ പൊലീസ് അതിക്രമത്തെ ന്യായീകരിക്കുമ്പോള്‍ വേദന: സഹോദരി

അമ്മ വീട്ടില്‍ തിരിച്ചെത്തുന്നത് വരെ വീട്ടില്‍ നിരാഹാരമിരിക്കുമെന്ന് അവിഷ്ണ അശോക്

ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണ അശോകൻ നിരാഹാര സമരം തുടങ്ങി. തന്‍റെ അമ്മയ്ക്കെതിരായ പൊലീസ് അതിക്രമത്തെ ജിഷ്ണു വിശ്വസിച്ച പ്രസ്ഥാനത്തിലെ നേതാക്കൾ ന്യായീകരിക്കുന്നതിൽ വേദനയുണ്ടെന്ന് അവിഷ്ണ പറഞ്ഞു.

അമ്മ മഹിജ തിരുവനന്തപുരത്ത് നിന്ന് മടങ്ങി വരുന്നത് വരെ നിരാഹാര സമരം തുടരുമെന്നാണ് അവിഷ്ണയുടെ പ്രഖ്യാപനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവിഷ്ണയെ വിളിച്ച് സമരത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടു. നീതി കിട്ടുന്നത് വരെ ഒപ്പമുണ്ടാകുമെന്നും ചെന്നിത്തല ഉറപ്പ് നൽകി. പക്ഷേ പിൻമാറാൻ അവിഷ്ണ തയ്യാറായില്ല.

പിന്നാലെ റൂറൽ എസ്പിയുടെ നിർദേശ പ്രകാരം വനിതാ പോലീസും സ്ഥലത്ത് എത്തി അവിഷ്ണയോട് സമരത്തിൽ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ടു. 15 വയസ് മാത്രമുള്ള അവിഷ്ണ സമരം ആരംഭിച്ച വിവരം അറിഞ്ഞ് നിരവധി നാട്ടുകാർ ജിഷ്ണുവിന്‍റെ വീട്ടിലേക്കെത്തി.

TAGS :

Next Story