Quantcast

കരുനാഗപ്പള്ളിയിലെ പിഎസ്‌സി പരിശീലന കേന്ദ്രത്തിലെ നിയമനങ്ങളില്‍ തട്ടിപ്പ്

MediaOne Logo

Subin

  • Published:

    15 May 2018 9:19 PM GMT

സിപിഎം പ്രാദേശിക നേതാവിന് ജോലി ഉറപ്പിച്ച ശേഷം പ്രഹസനമായി ഇന്റര്‍വ്യൂ നടത്തുന്നുവെന്നായിരുന്നു പരാതി...

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കരുനാഗപ്പള്ളിയിലെ പിഎസ്‌സി പരിശീലന കേന്ദ്രത്തിലെ നിയമനങ്ങളില്‍ വന്‍തട്ടിപ്പ്. സിപിഎം പ്രാദേശിക നേതാവിന് മുന്‍ധാരണ പ്രകാരം ജോലി ഉറപ്പിച്ച ശേഷം ഉദ്യോഗാര്‍ത്ഥികളെ വിളിച്ചുവരുത്തി് കഴിഞ്ഞ ദിവസം ഇന്റര്‍വ്യൂ നടത്തി. ഡിസംബര്‍ രണ്ടിന് നടത്തിയ ഇന്റര്‍വ്യൂ റദ്ദാക്കിയ ശേഷമാണ് സിപിഎം നേതാവിന് ജോലി നല്‍കാന്‍ വേണ്ടി വീണ്ടും ഇന്റര്‍വ്യൂ നടത്തിയത്. മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ ഉദ്യോഗാര്‍ത്ഥികള്‍ വിജിലന്‍സിന് പരാതി നല്‍കി.

സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള കരുനാഗപ്പള്ളിയിലെ പിഎസ്‌സി പരിശീലനകേന്ദ്രത്തിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് കഴിഞ്ഞ ദിവസമാണ് തിരുവന്തപുരത്ത് വച്ച് ഇന്റര്‍വ്യൂ നടത്തിയത്. ഇന്റര്‍വ്യൂവിന് മുമ്പ് തന്നെ പങ്കെടുക്കാനെത്തിയ ഉദ്യോര്‍ത്ഥികളില്‍ ചിലര്‍ വകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ വിജിലന്‍സില്‍ പരാതി നല്‍കി. സിപിഎം പ്രാദേശിക നേതാവിന് ജോലി ഉറപ്പിച്ച ശേഷം പ്രഹസനമായി ഇന്റര്‍വ്യൂ നടത്തുന്നുവെന്നായിരുന്നു പരാതി.

ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം ശരിവച്ച് കൊണ്ട് ഇതേ നേതാവിനെ തന്നെ ഇന്റര്‍വ്യൂവില്‍ തിരഞ്ഞെടുക്കുകയും ചെയ്തു. ഓഫീസ് അറ്റന്‍ഡന്റ്് തസ്തിയിലേക്ക് ഡിസംബര്‍ രണ്ടിനും ഇന്‍ര്‍വ്യൂ നടന്നിരുന്നു. എന്നാല്‍ ഇതില്‍ തിരഞ്ഞെടുപ്പെട്ട വ്യക്തി ജോലിക്ക് താല്‍പര്യം ഇല്ല എന്ന രേഖാമൂലം അറിയിച്ചു. അങ്ങനെയെങ്കില്‍ ലിസ്റ്റിലെ രണ്ടാമത്തെ ആള്‍ക്ക് ജോലി നല്‍കണമെന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ചാണ് സിപിഎം നേതാവിന് ജോലി നല്‍കാന്‍ ഇന്നലെ വീണ്ടും ഇന്റര്‍വ്യൂ നടന്നത്.

TAGS :

Next Story