Quantcast

തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയന്ത്രണത്തിന് സാധ്യത

MediaOne Logo

admin

  • Published:

    15 May 2018 9:31 PM GMT

തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയന്ത്രണത്തിന് സാധ്യത
X

തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയന്ത്രണത്തിന് സാധ്യത

ഇക്കാര്യത്തെകുറിച്ച് ആലോചിക്കുവാന്‍ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് യോഗം ചേരും

തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയന്ത്രണത്തിന് സാധ്യത. ഇക്കാര്യത്തെകുറിച്ച് ആലോചിക്കുവാന്‍ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് യോഗം ചേരും. തൃശൂര്‍ പൂരം ഉള്‍പ്പെടെ വിവിധ മതവിഭാഗങ്ങളുടെ ആഘോഷങ്ങള്‍ക്ക് വെടിക്കെട്ടിനായി ജില്ലാഭരണകൂടത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്നത് അന്‍പതോളം അപേക്ഷകളാണ്. കഴിഞ്ഞ 37 വര്‍ഷത്തിനിടെ വിവിധ വെടിക്കെട്ടപകടങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ മാത്രം നൂറിലേറെ പേര്‍ മരിച്ചെന്നാണ് കണക്കുകള്‍.

കേന്ദ്ര ചീഫ് എക്‌സ്‌പ്ലോസീവ് വിഭാഗമാണ് തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ സ്ഥലം പരിശോധിച്ച് അനുമതി നല്‍കേണ്ടത്. ഇതിനായി ഉദ്യോഗസ്ഥ സംഘം രണ്ട് ദിവസത്തിനകം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെത്തും. അതേസമയം, വെടിക്കെട്ടിനുള്ള അപേക്ഷയില്‍ മറ്റ് വകുപ്പുകളുടെ അനുമതികളെല്ലാം ദേവസ്വം ബോര്‍ഡുളകള്‍ക്ക് ലഭിച്ചിട്ടുണ്ട്. തൃശൂര്‍ പൂരത്തിന് 2000 കിലോഗ്രാം വെടിക്കെട്ട് സാമഗ്രികള്‍ ഉപയോഗിക്കുവാനാണ് അനുമതിയുള്ളത്. നഗര മധ്യത്തില്‍ നടക്കുന്ന വെടിക്കെട്ടിന് 200 മീറ്റര്‍ ദൂര പരിധി എന്ന വ്യവസ്ഥ പാലിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടികള്‍ ഏറെയാണ്. അതുകൊണ്ട് തന്നെ ശബ്ദം കുറച്ച് വര്‍ഷം കൂട്ടിയുള്ള ഫാന്‍സി വെടിക്കെട്ട് നടത്തുന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകളും സജീവമാണ്.

തൃശൂര്‍ പൂരം നടക്കുന്ന ഈ മാസം 17 ന് തന്നെയാണ് പാവറട്ടി പള്ളി പെരുന്നാളും. ഇതുള്‍പ്പെടെ 50 ഓളം അപേക്ഷകളാണ് ജില്ലാകലക്ടറുടെ അനുമതിക്കായി കാത്തിരിക്കുന്നത്. കൊല്ലം പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇവക്കും നിയന്ത്രണങ്ങളുണ്ടാകും. അതേസമയം, പെരിഞ്ഞനം കൊച്ചിപറമ്പത്ത് അന്നപൂര്‍ണശേരി ക്ഷേത്രകമ്മിറ്റി വെടിക്കെട്ട് വേണ്ടന്ന് വെച്ച് ഇതിനായി കരുതിവെച്ചിരുന്ന തുക പരവൂരിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറാന്‍ തീരുമാനിച്ചു. മറ്റം പള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ടും വേണ്ടന്നുവെച്ചു.

TAGS :

Next Story