ബിജെപി ദേശീയ കൌണ്‍സില്‍ നടത്തിപ്പിലും അഴിമതി?
ബിജെപി ദേശീയ കൌണ്‍സില്‍ നടത്തിപ്പിലും അഴിമതി?
പരാതി പരിശോധിക്കുന്നതിനായി ദേശീയ നേതാക്കള്‍ വരും ആഴ്ചകളില്‍ കേരളത്തിലെത്തിയേക്കും
ബിജെപി ദേശീയ കൌണ്‍സില്‍ നടത്തിപ്പിലടക്കം അഴിമതി നടന്നതായി ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചു. പരാതി പരിശോധിക്കുന്നതിനായി ദേശീയ നേതാക്കള്‍ വരും ആഴ്ചകളില്‍ കേരളത്തിലെത്തിയേക്കും. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ തന്നെ ലക്ഷ്യമിട്ട് പരാതികള്‍ ഉയരുന്നത് ബിജെപി നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. കോഴിക്കോടക്കം വിവിധ ജില്ലാ കമ്മറ്റികള്‍ക്ക് എതിരെയുള്ള പരാതികളും ദേശീയ നേതൃത്വം പരിശോധിക്കും.
കോഴിക്കോട് നടന്ന ബിജെപി ദേശീയ കൌണ്‍സിലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അനധികൃത പിരിവ് നടന്നുവെന്നാണ് ഉയരുന്ന ആരോപണം. ഇതിനായി വ്യാജ രസീത് വരെ ഉപയോഗിച്ചതായാണ് ജില്ലയിലെ നേതാക്കള്‍ തന്നെ ഉയര്‍ത്തുന്ന പരാതി. കേരളത്തിന്റെ ചുമതലയുള്ള അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി മുഖെനെ പരാതി ദേശീയ നേതൃത്വത്തിന് നല്‍കി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇക്കാര്യമടക്കം പരിശോധിക്കുന്നതിനായി ദേശീയ നേതാക്കള്‍ കേരളത്തിലേക്ക് എത്തുമെന്ന സൂചന പുറത്ത് വരുന്നത്. കോഴിക്കോട്, കണ്ണൂര്‍ അടക്കമുള്ള ജില്ലാ കമ്മറ്റികള്‍ക്ക് എതിരെയും നേതൃത്വത്തിന് മുന്നില്‍ പരാതികള്‍ ലഭിച്ചതായാണ് വിവരം. കോഴിക്കോട് തളിയിലെ ബിജെപി ഓഫീസ് ഉത്തരമേഖലാ ഓഫീസായി ഉയര്‍ത്തി പുനര്‍നിര്‍മിക്കുന്നതിനുള്ള കരാര്‍ ചില നേതാക്കളുമായി ബന്ധമുള്ളയാള്‍ക്ക് കൈമാറിയതിന് പിന്നില്‍ അഴിമതിയുണ്ടെന്നാണ് ദേശീയ നേതൃത്വത്തിന് ലഭിച്ച മറ്റൊരു പരാതി. സംസ്ഥാന നേതാവിന്റെ അറിവോടെയാണ് ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. ജില്ലാ ഓഫീസ് നിര്‍മാണത്തിന് പുറമേ , മെഡിക്കല്‍ കോളേജിന് അംഗീകാരം വാങ്ങി നല്‍കാനായി പണം വാങ്ങി, പീഡന കേസില്‍ കുടുങ്ങിയ നേതാവിനെ സംരക്ഷിക്കാനായി സിപിഎമ്മുമായി കേസുകള്‍ ഒത്തു തീര്‍പ്പിലെത്തി തുടങ്ങി നിരവധി ആരോപണങ്ങളാണ് മലബാറില്‍ നിന്ന് മാത്രം ഉയരുന്നത്.
Adjust Story Font
16