സ്‌കൂള്‍ കലോത്സവം അവധികാലത്തേക്ക് മാറ്റുന്നതില്‍ എതിര്‍പ്പ്
സ്‌കൂള്‍ കലോത്സവം അവധികാലത്തേക്ക് മാറ്റുന്നതില്‍ എതിര്‍പ്പ്
സാധാരണ ജനുവരി രണ്ടാം വാരം മുതല്‍ അവസാന ആഴ്ച വരെയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കാറുള്ളത്. ഈ പതിവ് മാറ്റി ഡിസംബര്‍ 26 മുതല്‍ മേള ആരംഭിക്കാനാണ് ആലോചന.
സംസ്ഥാന സ്‌കൂള്‍ കലോത്സവം ക്രിസ്മസ് അവധികാലത്ത് നടത്താനുള്ള ആലോചന നടക്കുന്നതിനിടയില്‍ പ്രതിഷേധവുമായി പ്രതിപക്ഷ അധ്യാപക സംഘനകള്‍. മേളയ്ക്കായി പഠന ദിവസങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് അവധിക്കാലത്ത് നടത്താനുള്ള നിര്‍ദേശം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മുന്നോട്ട് വെച്ചത്. ഇതിനിടെയാണ് അവധി നഷ്ടപ്പെടുത്തുന്നതിന് എതിരെ ഒരു വിഭാഗം അധ്യാപക സംഘടനകള്‍ രംഗത്ത് എത്തിയത്.
സാധാരണ ജനുവരി രണ്ടാം വാരം മുതല്‍ അവസാന ആഴ്ച വരെയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കാറുള്ളത്. ഈ പതിവ് മാറ്റി ഡിസംബര്‍ 26 മുതല്‍ മേള ആരംഭിക്കാനാണ് ആലോചന. പഠന ദിവസങ്ങള്‍ നഷ്ടപ്പെടുന്നത് ഇതിലൂടെ ഒഴിവാക്കാമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. വിദ്യാഭ്യാസ മന്ത്രിയുടെ പരിഗണനയിലാണ് ശുപാര്‍ശയുള്ളത്. ജനുവരി ആദ്യം തന്നെ മേള പൂര്‍ത്തിയാല്‍ വാര്‍ഷിക പരീക്ഷയ്ക്ക് മുമ്പ് അവസാന പാദത്തില്‍ കൂടുതല്‍ പഠന ദിവസങ്ങള്‍ ലഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ചൂണ്ടി കാണിക്കുന്നു. എന്നാല്‍ അവധി നഷ്ടപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെപിഎസ്ടിഎ അടക്കമുള്ള പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നിലപാട്. ഭരണപക്ഷ അനുകൂല സംഘടനകളിലും വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിന് എതിരെ അമര്‍ഷം പുകയുന്നുണ്ട്. അതിനാല്‍ സമവായത്തിനാണ് സര്‍ക്കാര്‍ ശ്രമം.
Adjust Story Font
16