സജി ബഷീറിന്‍റെ നിയമനം: സർക്കാർ പുനഃപരിശോധനാ ഹരജി സമർപ്പിച്ചു
സജി ബഷീറിന്‍റെ നിയമനം: സർക്കാർ പുനഃപരിശോധനാ ഹരജി സമർപ്പിച്ചു
സജി ബഷീറിനെതിരെ നിരവധി വിജിലൻസ് കേസുകള്‍ നിലവിലുള്ളതിനാൽ സർക്കാരിന്‍റെ പ്രധാന പദവികളിൽ നിയമിക്കാനാവില്ലെന്നാണ് സർക്കാർ ഹരജിയിൽ പറയുന്നത്.
സിഡ്കോ മുൻ എംഡി സജി ബഷീറിന്‍റെ നിയമന കേസില്‍ സർക്കാർ ഹൈകോടതിയിൽ പുനഃപരിശോധന ഹരജി സമർപ്പിച്ചു. സജി ബഷീറിനെതിരെ നിരവധി വിജിലൻസ് കേസുകള്‍ നിലവിലുള്ളതിനാൽ സർക്കാരിന്‍റെ പ്രധാന പദവികളിൽ നിയമിക്കാനാവില്ലെന്നാണ് സർക്കാർ ഹരജിയിൽ പറയുന്നത്.
സജി ബഷീറിന് നിയമന ഉത്തരവ് നൽകിയ സിംഗിൾ ബഞ്ച് ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചത്. സജി ബഷീറിനെതിരായി വിജിലൻസ് കേസുകളും അഴിമതി ആരോപണവും ഉണ്ടെന്ന് സർക്കാർ പുനഃപരിശോധനാ ഹർജിയിൽ ചൂണ്ടിക്കാട്ടി.
നിയമനം പൊതുതാല്പര്യത്തിന് എതിരാണെന്ന് ഹരജിയില്‍ പറയുന്നു. നേരത്തെ സിംഗിൾ ബഞ്ച് കേസ് പരിഗണിക്കുന്ന ഘട്ടത്തിൽ തനിക്കെതിരായ ക്രിമിനൽ കേസിന്റെ വിശദാംശങ്ങൾ സജി ബഷീർ മറച്ചുവെച്ചു. സജി ബഷീറിനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് സർക്കാർ നവംബറിൽ തന്നെ ഹൈകോടതിയെ അറിയിച്ചിരുന്നു. സജി ബഷീറിനെതിരായ ക്രിമിനൽ കേസുകളുടെ വിവരങ്ങൾ നവംബർ 28ന് കോടതിയിൽ എതിർ സത്യവാങ്‌മൂലമായി സമർപ്പിച്ചു. അഴിമതി നടത്തി കോടിക്കണക്കിന് രൂപയാണ് സമ്പാദിച്ചത്. ഈ പണം ഉപയോഗിച്ച് വിദേശ നിക്ഷേപവും നടത്തി. സിബിഐ അന്വേഷണത്തിലൂടെയേ ഇക്കാര്യങ്ങൾ കണ്ടെത്താനാവൂ. സിബിഐ അന്വേഷിക്കണമെന്ന നിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നു പുനഃപരിശോധനാ ഹർജിയിൽ സർക്കാർ വ്യക്തമാക്കി.
Adjust Story Font
16