Quantcast

കേരളത്തിലും ബംഗാളിലും രണ്ട് നിലപാടുള്ളവരെ ജനം തള്ളിക്കളയും: മോദി

MediaOne Logo

admin

  • Published:

    15 May 2018 7:12 PM GMT

കേരളത്തിലും ബംഗാളിലും രണ്ട് നിലപാടുള്ളവരെ ജനം തള്ളിക്കളയും: മോദി
X

കേരളത്തിലും ബംഗാളിലും രണ്ട് നിലപാടുള്ളവരെ ജനം തള്ളിക്കളയും: മോദി

യുഡിഎഫിനെയും എല്‍ഡിഎഫിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

യുഡിഎഫിനെയും എല്‍ഡിഎഫിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലും ബംഗാളിലും രണ്ട് നിലപാടുള്ളവരെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് മോദി പറഞ്ഞു. കേരളത്തില്‍ അഴിമതിയുടെ ജുഗല്‍ബന്ദിയാണെന്നും മോദി കളിയാക്കി.

രണ്ടാം ഘട്ട പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദിയുടെ ആദ്യ പൊതുയോഗം കാസര്‍ഗോട്ടായിരുന്നു. ബംഗാളിലെ കാര്യം പറഞ്ഞാണ് ഇവിടെ മോദി എല്‍ഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ചത്. കേരളത്തിലെ ശത്രുക്കളായ സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ മിത്രങ്ങളാണ്. ഒരേ സമയം രണ്ട് തരം ഭാഷ പറയുന്നവരെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് മോദി പറഞ്ഞു.

ഉച്ചക്ക് ശേഷം കുട്ടനാട്ടിലെത്തിയ മോദി കേരളത്തില്‍ അഴിമതിയുടെ ജുഗല്‍ബന്ദിയാണ് നടക്കുന്നതെന്ന് പരിഹസിച്ചു. കോണ്‍ഗ്രസ് അഴിമതി നടത്തുമ്പോള്‍ കമ്യൂണിസ്റ്റുക്കാര്‍ അക്രമം അഴിച്ചുവിടുന്നു. ഒരു സീറ്റുംകിട്ടാതിരിക്കുന്ന കാലത്തും കേന്ദ്രസര്‍ക്കാരാണ് കേരളത്തിന് വാരിക്കോരി കൊടുത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

TAGS :

Next Story