ആരാണ് പ്രതിയെന്നും അവർക്കുള്ള ശിക്ഷ തീരുമാനിക്കേണ്ടത് കോടതിയും നിയമ വ്യവസ്ഥയുമാണെന്നും ഡബ്ള്യൂസിസി
ആരാണ് പ്രതിയെന്നും അവർക്കുള്ള ശിക്ഷ തീരുമാനിക്കേണ്ടത് കോടതിയും നിയമ വ്യവസ്ഥയുമാണെന്നും ഡബ്ള്യൂസിസി
എന്തു തീരുമാനവും നീതി പൂർവ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവർത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിക്കുന്നു
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികള്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ പിന്തുണയുമായി സിനിമയിലെ വനിതാ കൂട്ടായ്മ. എന്തു തീരുമാനവും നീതി പൂർവ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവർത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിച്ചു കൊണ്ട് അവള്‍ക്കൊപ്പം നില്‍ക്കുമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്കില്‍ കുറിച്ചു. കേസിലെ വിചാരണ നടപടിക്രമങ്ങള്‍ ഈ മാസം 28ലേക്ക് മാറ്റിയിട്ടുണ്ട്. വിചാരണ രഹസ്യമായി നടത്തണം, വനിത ജഡ്ജി, അതിവേഗ കോടതി എന്നീ ആവശ്യങ്ങള്‍ നടി കോടതിയില്‍ ഉന്നയിച്ചു. ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന് ദിലീപ് ആവര്‍ത്തിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
താൻ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നു പോയ വേദനകളെയും കുറിച്ച് തുറന്നു പറയാനും പരാതി നല്കാനും തയ്യാറായ ഞങ്ങളുടെ സഹപ്രവർത്തക നീതി തേടി ഇന്ന് വിചാരണ കോടതിയുടെ മുന്നിലെത്തുകയാണ് . ആരാണ് പ്രതിയെന്നും അവർക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണ്. എന്തു തീരുമാനവും നീതി പൂർവ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവർത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിച്ചു കൊണ്ട് #അവൾക്കൊപ്പം..
Adjust Story Font
16