കോണ്‍ഗ്രസില്‍ ഇനി മാറ്റത്തിന്റെ കാലം
കോണ്‍ഗ്രസില്‍ ഇനി മാറ്റത്തിന്റെ കാലം
തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും മാറ്റം വരുത്തും
തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും മാറ്റം വരുത്തും. 22 എംഎല്‍എമാരില്‍ 12 പേര്‍ ഐ ഗ്രൂപ്പുകാരാണ്. ഏഴ് എംഎല്‍എമാര്‍ എ വിഭാഗവും, ഒരാള്‍ സുധീരപക്ഷവുമാണ്. ഒരു ഗ്രൂപ്പിലും പെടാത്തവരാണ് രണ്ട് എംഎല്‍എമാര്‍.
കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന എ വിഭാഗത്തിന്റെ അപ്രമാധിത്യം ഇല്ലാതാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ഉമ്മന്‍ചാണ്ടിക്ക് പുറമേ കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകഷ്ണന്‍, പിടി തോമസ്, വിപി സജീന്ദ്രന്‍, ഷാഫി പറമ്പില്‍, എം വിന്‍സെന്റ് എന്നിവരാണ് വിജയിച്ച എ ഗ്രൂപ്പ് എംഎല്‍എമാര്‍. ഐ വിഭാഗം നേട്ടം കൊയ്തു. രമേശ് ചെന്നിത്തലക്കൊപ്പം കെ മുരളീധരന്‍, വിഡി സതീഷന്‍, അടൂര്‍ പ്രകാശ്, സണ്ണി ജോസഫ്, എപി അനില്‍കുമാര്‍, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, വിഎസ് ശിവകുമാര്‍, എല്‍ദോസ് കുന്നപ്പള്ളി, ഹൈബി ഈഡന്‍, ഐസി ബാലകൃഷ്ണന്‍ എന്നിവരാണ് വിജയിച്ചത്. വടക്കാഞ്ചേരിയില്‍ നിന്ന് നിയമസഭയിലേക്ക് വരുന്ന അനില്‍ അക്കരയാണ് വിഎം സുധീരനൊപ്പം നില്‍ക്കുന്ന ഏക എംഎല്‍എ. കെഎസ് ശബരീനാഥന്‍, വിടി ബല്‍റാം എന്നിവരാണ് കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പിലും പെടാത്ത എംഎല്‍എമാര്‍. സുധീരന്റെ എതിര്‍പ്പ് മറികടന്ന് സീറ്റ് നേടിയ കെ.ബാബു, എടി ജോര്‍ജ് എന്നിവര്‍ പരാജയപ്പെട്ടപ്പോള്‍ കെസി ജോസഫ്, അടൂര്‍ പ്രകാശ് എന്നിവര്‍ വിജയിച്ചു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുമ്പോള്‍ എംഎല്‍എമാരുടെ എണ്ണത്തിലുള്ള വ്യത്യാസം ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയാകാനാണ് സാധ്യത.
Adjust Story Font
16