അഞ്ജു ബോബി ജോര്‍ജ് സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
അഞ്ജു ബോബി ജോര്‍ജ് സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
സ്പോര്‍ട്സ് കൌണ്‍സില്‍ ഭരണ സമിതി യോഗത്തിലാണ് രാജി തീരുമാനം അറിയിച്ചത്
അഞ്ജു ബോബി ജോര്‍ജ് സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. സ്പോര്‍ട്ട് കൌണ്‍സില്‍ ഭരണസമിതി യോഗത്തിലാണ് അഞ്ജു രാജി തീരുമാനം അറിയിച്ചത്. ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങളും രാജിവച്ചു. 13 പേരാണ് രാജി സമര്‍പ്പിച്ചത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്പോര്‍ട്ട്സ് ലോട്ടറിയെന്ന് അഞ്ജു ആരോപിച്ചു. സ്പോര്‍ട്ട് കൌണ്‍സിലിന്‍റെ പല ഫയലുകളിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. മാധ്യമങ്ങളും പൊതുജനങ്ങളും ചേര്‍ന്ന് ക്രമക്കേട് പുറത്തെത്തിക്കണം.
ദേശീയ സ്കൂള്‍ ഗെയിംസ് കേരളത്തിലെത്തിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നു. തന്‍റെ മെയില്‍ ഹാക്ക് ചെയ്യാന്‍ ശ്രമമുണ്ടായെന്നും അഞ്ച് മെഡലുകള്‍ കിട്ടിയ ഒരു പരിശീലകനെന്ന നിലയില്‍ പ്രത്യേക പരിഗണനയോടെയാണ് തന്‍റെ സഹോദരന്‍ അജിത്ത് നിയമിതനായതെന്നും അഞ്ജു പറഞ്ഞു.
അജിത് മാര്‍ക്കോസിന്‍റെ നിയമനം സര്‍ക്കാര്‍ ഉത്തരവ് പ്രകാരമായിരുന്നു. വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ അജിത്തും തന്‍റെ പദവി രാജി വയ്ക്കുകയാണെന്നും അഞ്ജു പറഞ്ഞു.
കായിക മന്ത്രി ഇ പി ജയരാജന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിന്റെ പരാതിയാണ് വിവാദത്തിന് തുടക്കമിട്ടത്.
Adjust Story Font
16