മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം: പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി
മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം: പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി
ഹൈക്കോടതി ജഡ്ജിമാരായ പി എന്‍ രവീന്ദ്രനാഥനും പി ആര് രാമചന്ദ്രമേനോനും തിരുവനന്തപുരത്തെത്തി
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തിരുവനന്തപുരത്ത് കോഡിനേഷന്കമിറ്റി രൂപീകരിച്ചു ..വഞ്ചിയൂര്‍ കോടതിയിലെ മീഡിയ റൂം തുറക്കും. ഹൈക്കോടതി ജഡ്ജിമാരുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ്.
. ഹൈക്കോടതി ജഡ്ജിമാരായ പി എന്‍ രവീന്ദ്രനാഥനും പി ആര് രാമചന്ദ്രമേനോനും തിരുവനന്തപുരത്തെത്തിയിരുന്നു. സുപ്രീംകോടതി ജഡ്ജി കുര്യന് ജോസഫിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഹൈക്കോടതി ജഡ്ജിമാരുടെ ഇടപെടല്‍. തിരുവനന്തപുരത്തെത്തിയ ജഡ്ജിമാര്‍ മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. ഈ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ് സാധ്യമായത്.
Next Story
Adjust Story Font
16