പ്രസ്‍ ക്ലബ്ബിലേക്ക് മാര്‍ച്ച് നടത്തി അഭിഭാഷകരുടെ പ്രതിഷേധം
പ്രസ്‍ ക്ലബ്ബിലേക്ക് മാര്‍ച്ച് നടത്തി അഭിഭാഷകരുടെ പ്രതിഷേധം
കൊച്ചിയിലും തിരുവനന്തപുരത്തുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഹൈക്കോടതി അഭിഭാഷകര്‍ എറണാകുളം പ്രസ്‍ക്ലബ്ബ് പരിസരത്തേക്ക് മാര്‍ച്ച് നടത്തി.
കൊച്ചിയിലും തിരുവനന്തപുരത്തുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഹൈക്കോടതി അഭിഭാഷകര്‍ എറണാകുളം പ്രസ്‍ക്ലബ്ബ് പരിസരത്തേക്ക് മാര്‍ച്ച് നടത്തി. ഹൈക്കോടതിയുടെ മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ പത്രങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. പ്രസ്‍ക്ലബ്ബിന് മുന്നില്‍ പ്രകോപനം സൃഷ്ടിച്ച അഭിഭാഷകരെ പൊലീസ് മടക്കി അയച്ചു. തുടര്‍ന്ന് മാര്‍ച്ച് ജില്ലാ കോടതി പരിസരത്തേക്ക് നീങ്ങി. ഹൈക്കോടതിയുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ സംഘം ചേരുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ലംഘിച്ചായിരുന്നു അഭിഭാഷകരുടെ മാര്‍ച്ച്.
Adjust Story Font
16