ഐഎസ് ബന്ധത്തെക്കുറിച്ച് കൂടുതലൊന്നും പറയാനാവില്ലെന്ന് ഡിജിപി
ഐഎസ് ബന്ധത്തെക്കുറിച്ച് കൂടുതലൊന്നും പറയാനാവില്ലെന്ന് ഡിജിപി
പുറത്ത് വരുന്ന വാര്‍ത്തകളില്‍ കൂടുതല്‍ ഊഹാപോഹവും,കുറച്ച് ശരിയുമാണ്. സംസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കി
കണ്ണൂരില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തവരുടെ ഐ.എസ് ബന്ധത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇത് സംബന്ധിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ കൂടുതലും ഊതിവീര്പ്പിച്ചതാണന്ന് ഡിജിപി പറഞ്ഞു. കേരളത്തിലെ ചില രാഷ്ട്രീയ-പോലീസ്-ന്യായീധപന്മ്മാര്ക്ക് ഐസ് ഭീഷണിയുണ്ടന്ന വാര്‍ത്തകളില്‍ കുറച്ച് ശരിയുണ്ടന്ന് ലോക്നാഥ ബെഹ്റ വ്യക്തമാക്കി.
കേരളത്തില്‍ ഐഎസിന് വേരുകളുണ്ടന്ന കാര്യം സംസ്ഥാന പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.എന്നാല്‍ കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റ് ചെയ്തവര്‍ക്ക് ഐഎസ് ബന്ധം ഉണ്ടോയെന്ന ചോദ്യത്തോട് ഡിജിപി കരുതലോടെയാണ് പ്രതികരിച്ചത്. ഇത് സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും ശരിയല്ലന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. ചില രാഷ്ട്രീയ നേതാക്കള്‍ക്കും,പോലീസ് ഉദ്യോഗസ്ഥര്‍ക്കും,ന്യായിധിപന്മ്മാര്ക്കും ഐസ് ഭീഷണയുണ്ടന്ന സൂചനകളും ഡിജിപി നല്‍കിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.
Adjust Story Font
16