കണ്ണൂരില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണ്ണം
കണ്ണൂരില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണ്ണം
വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിച്ച കൊല്ലപ്പെട്ട മോഹനന്റെ മൃതദേഹം വിവിധ ഇടങ്ങളില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. കൊലയാളികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്.
രാവിലെ ആറ് മുതല്‍ എല്‍.ഡി.എഫ് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കട കമ്പോളങ്ങളും മറ്റ് വ്യവസായ സ്ഥാപനങ്ങളും പൂര്‍ണമായി അടഞ്ഞു കിടന്നു. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിരുന്നെങ്കിലും സ്വകാര്യ ബസുകളടക്കമുളളവ കാര്യമായി നിരത്തിലിറങ്ങിയില്ല. ഇന്നലെ പുലര്‍ച്ചെയും ഇന്ന് രാവിലെയുമായി ജില്ലയുടെ ചില ഭാഗങ്ങളില്‍ പാര്‍ട്ടി ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെയുണ്ടായ ചില ഒറ്റപ്പെട്ട അക്രമസംഭവങ്ങളൊഴിച്ചാല്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അക്രമങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ വയനാട് എസ്.പിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും കൊലക്കുപയോഗിച്ച വാഹനം തിരിച്ചറിഞ്ഞതായും കേസ് അന്വേക്ഷിക്കുന്ന പാനൂര്‍ സി.ഐ പറഞ്ഞു. കൊല്ലപ്പെട്ട മോഹനന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വിലാപയാത്രയായി സ്വദേശത്ത് എത്തിച്ചു.
തുടര്‍ന്ന് പിണറായി, വാളാങ്കിച്ചാല്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. മന്ത്രിമാരായ കെ.കെ ശൈലജ, ഇ.പി ജയരാജന്‍, കെ.കെ.രാഗേഷ് എം.പി, പി.ജയരാജന്‍, എം.വി ജയരാജന്‍ തുടങ്ങിയവര്‍ സംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുത്തു.
Adjust Story Font
16