കോണ്‍ഗ്രസ്സില്‍ പുരുഷാധിപത്യമെന്ന ബിന്ദുകൃഷ്ണയുടെ മുറവിളിക്ക് ഫലം കണ്ടു....
കോണ്‍ഗ്രസ്സില്‍ പുരുഷാധിപത്യമെന്ന ബിന്ദുകൃഷ്ണയുടെ മുറവിളിക്ക് ഫലം കണ്ടു....
ഇന്ന് പ്രഖ്യാപിച്ച ഡിസിസി അധ്യക്ഷന്മാരില്‍ കൊല്ലം ജില്ലയുടെ അധ്യക്ഷ സ്ഥാനം ബിന്ദുകൃഷ്ണയ്ക്ക്
സ്ത്രീപ്രാതിനിധ്യമില്ലെന്ന മഹിള കോണ്‍ഗ്രസ്സിന്റെ മുറവിളിക്ക് പരിഹാരമായി ബിന്ദു കൃഷ്ണയുടെ ഡിസിസി പ്രസിഡന്റ് സ്ഥാനം. ഇന്ന് പ്രഖ്യാപിച്ച ഡിസിസി അധ്യക്ഷന്മാരില്‍ കൊല്ലം ജില്ലയുടെ അധ്യക്ഷ സ്ഥാനം ബിന്ദുകൃഷ്ണയ്ക്കാണ്. നിലവില്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയാണ് ബിന്ദുകൃഷ്ണ.
ഇന്ത്യയുടെ സ്വാതന്ത്ര സമരകാലത്ത് കേരളത്തിന്റെ പങ്കും അതിലുള്ള സ്ത്രീപങ്കാളിത്തവും പുരുഷനൊപ്പം തന്നെയുണ്ടായിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്. കോണ്‍ഗ്രസ് ഭരണത്തില്‍ ഒന്നര ദശകത്തോളം ഇന്ത്യ ഭരിച്ചത് ഇന്ദിരയെന്ന പെണ്‍കരുത്തായിട്ടും, കേരളത്തിലെ ഒരു ജില്ലയുടെ ചുമതല പെണ്‍കരങ്ങളിലേല്‍പ്പിക്കാന്‍ എന്നും പാര്‍ട്ടി മടിച്ചിട്ടേയുള്ളൂ. 1982- 87 വരെ സരസ്വതി കുഞ്ഞികൃഷ്ണന് കൊല്ലം ഡിസിസി പ്രസിഡന്റ് ചുമതല നല്‍കിയതൊഴിച്ചാല്‍ അത്തരമൊരു പതിവ് പാര്‍ട്ടിക്കില്ലായിരുന്നു. അതിന് ശേഷം മറ്റൊരു വനിതയെ ജില്ലയുടെ അധ്യക്ഷസ്ഥാനം ഏല്‍പ്പിക്കാന്‍ പാര്‍ട്ടിക്ക് മൂന്ന് പതിറ്റാണ്ടോളം കാത്തുനില്‍ക്കേണ്ടി വന്നു. യാദൃശ്ചികമെന്നോണം കൊല്ലം ജില്ലയുടെ അധ്യക്ഷസ്ഥാനം തന്നെയാണ് ബിന്ദു കൃഷ്ണയെയും തേടി വന്നിരിക്കുന്നത്.
വോട്ടര്‍മാരില്‍ പകുതിയിലേറെപ്പേരും സ്ത്രീകളാണെങ്കിലും, രാഷ്ട്രീയരംഗത്ത് സ്ത്രീയെ വളര്‍ത്തിക്കൊണ്ടു വരാനും നേതൃത്വം കൈമാറാനും കേരളരാഷ്ട്രീയം എന്നും താത്പര്യം കാണിച്ചിട്ടില്ല. കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭയിലുണ്ടായിരുന്നത് ഒരു വനിതാ മന്ത്രി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറോളം വനിതകളാണ് കോണ്‍ഗ്രസ് സീറ്റില്‍ മത്സരിച്ചത്. ആരും സഭ കണ്ടില്ല എന്നതിനാല്‍ പ്രതിപക്ഷസ്ഥാനത്ത് വനിതകളുമില്ല. കോണ്‍ഗ്രസില്‍ പുരുഷാധിപത്യമാണെന്നും പരാജയപ്പെടുമെന്ന് ഉറപ്പുള്ള സീറ്റാണ് വനിതകള്‍ക്ക് നല്‍കുന്നതെന്നും നേരത്തെ ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്‍മാനും ആരോപിച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലെ അവഗണനയില്‍ മനം മടുത്ത് കെപിസിസി എക്സിക്യൂട്ടീവ് അംഗമായ ഷാഹിദ കമാല്‍ പാര്‍ട്ടി സിപിഎമ്മിലേക്ക് പോയത് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ്.
സംഘടന തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ തന്നെ ഇത്തവണ സംസ്ഥാനത്തെ ഒരു ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വനിതയ്ക്കായിരിക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ വന്നിരുന്നു. ബിന്ദു കൃഷ്ണയുടേയും ഷാനിമോള്‍ ഉസ്മാന്റെയും പേരുകളാണ് അന്നേ ഉയര്‍ന്ന് കേട്ടിരുന്നതും. കൊല്ലമോ തിരുവനന്തപുരമോ ബിന്ദു കൃഷ്ണയ്ക്കും ആലപ്പുഴ ഷാനിമോള്‍ ഉസ്‍മാനും. വനിതാ കമ്മീഷന്‍ അധ്യക്ഷയായ റോസകുട്ടി ടീച്ചറെ വയനാട് ഡിസിസി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്ന നിലയിലും ചില വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. അപ്പോഴും കൂടുതല്‍ സാധ്യത എന്ന നിലയില്‍ ഉയര്‍ന്നു നിന്നത് ബിന്ദുകൃഷ്ണയുടെ പേരായിരുന്നു.
Adjust Story Font
16