ബോംബ് പരിശോധനക്കെത്തിയ പൊലീസിനു നേരെ കൊടുവാള്‍ വീശി
ബോംബ് പരിശോധനക്കെത്തിയ പൊലീസിനു നേരെ കൊടുവാള്‍ വീശി
കോഴിക്കോട് വളയത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ബോംബ് പരിശോധനക്കെത്തിയ പൊലീസിന് നേര്‍ക്ക് കൊടുവാള്‍ വീശി.
കോഴിക്കോട് വളയത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ബോംബ് പരിശോധനക്കെത്തിയ പൊലീസിന് നേര്‍ക്ക് കൊടുവാള്‍ വീശി. സംഭവത്തില്‍ സ്ഥലമുടമ കണ്ണൂര്‍ പുന്നോരം ചാലില്‍ അഹമ്മദ് മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം മേഖലയില്‍ സുരക്ഷാ പരിശോധനകളുടെ ഭാഗമായി പതിനാലംഗ പൊലീസ് സംഘമാണ് ഇവിടെ ബോംബ് പരിശോധനക്കെത്തിയത്. തന്റെ സ്ഥലത്ത് പൊലീസ് അതിക്രമിച്ചുകയറിയെന്നു പറഞ്ഞാണ് സ്ഥലമുടമ കൊടുവാള്‍ വീശിയതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുന്‍പില്‍ പ്രതിഷേധിച്ചു. വടകര ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Adjust Story Font
16