സര്‍ക്കാര്‍ നയം മാറുന്നത് വിദ്യാഭ്യാസത്തെ അനിശ്വിതത്വത്തിലാക്കുന്നുവെന്ന് കോടതി
സര്‍ക്കാര്‍ നയം മാറുന്നത് വിദ്യാഭ്യാസത്തെ അനിശ്വിതത്വത്തിലാക്കുന്നുവെന്ന് കോടതി
സംസ്ഥാനത്തെ വിദ്യഭ്യാസത്തിന് വേണ്ടത്ര ഗുണ നിലവാരമില്ലെന്നതു കൊണ്ടാണ് വിദ്യാര്‍ഥികള്‍ പുറത്ത് പഠനത്തിന് പോകുന്നതെന്ന് കോടതി
സര്‍ക്കാര്‍ നയങ്ങള്‍ ഇടക്കിടെ മാറുന്നത് വിദ്യഭ്യാസ മേഖലയെ അനിശ്ചിതത്വത്തിലാക്കുന്നുവെന്ന് ഹൈക്കോടതി. നയം നടപ്പാക്കുന്നതിലെ ന്യൂനത മൂലം പ്രവേശന നടപടികളിലും അനിശ്ചിതത്വം നേരിടുകയാണ്. സംസ്ഥാനത്ത് പോളിടെക്‌നിക്കുകള്‍ ആവശ്യമെങ്കില്‍ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി. സ്വാശ്രയ മേഖലയില്‍ പുതിയ കോളജുകള്‍ അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
സംസ്ഥാനത്തെ വിദ്യഭ്യാസത്തിന് വേണ്ടത്ര ഗുണ നിലവാരമില്ലെന്നതു കൊണ്ടാണ് വിദ്യാര്‍ഥികള്‍ പുറത്ത് പഠനത്തിന് പോകുന്നത്. കേരളത്തില്‍ നിന്നുള്ള പ്രവാസികളാണ് കൂടുതല്‍ പണം നാട്ടിലേക്ക് അയക്കുന്നത്. സംസ്ഥാനത്ത് തൊഴില്‍ പരിശീലനപ്രഫഷണല്‍ കോഴ്‌സുകള്‍ ലഭ്യമാക്കിയാല്‍ മാത്രമേ ഇത് തുടരാനാവൂ. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തദ്ദേശീയര്‍ക്കു മാത്രമാണെന്നത് തെറ്റായ ധാരണയാണെന്നും രാജ്യത്തെ പൗരന്‍മാരുടെ വിദ്യഭ്യാസ അവകാശങ്ങള്‍ പരിഗണിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
നൂറു ശതമാനം സാക്ഷരത നേടിയ രാജ്യത്തെ ഒരേയൊരു സംസ്ഥാനം ഒരുപക്ഷെ കേരളമായിരിക്കും. പക്ഷെ, എഴുതാനും വായിക്കാനുമാണ് പഠിപ്പിക്കുന്നത്. ജീവിക്കാന്‍ ഒരു ജോലിക്ക് അതു പോരാതെ വരും. കേരളത്തില്‍ ജോലി സാധ്യതയില്ലാത്തതിനാല്‍ ആളുകള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് മാത്രമല്ല, വിദേശത്തേക്കും പോവുകയാണ്. വിദ്യാഭ്യാസ സ്ഥാപനം നടത്താനുള്ള അവകാശത്തെ നിസാരമായൊരു നയതീരുമാനം കൊണ്ട് സര്‍ക്കാരിന് റദ്ദാക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അവകാശം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. പോളി ടെക്‌നിക്ക് ആവശ്യമുള്ളതിനാലാണ് ആളുകള്‍ ഇത് നടത്താനായി പണം നിക്ഷേപിക്കുന്നത്. അതിനാല്‍ സ്വാശ്രയ മേഖലയില്‍ പോളിടെക്‌നിക്കുകള്‍ ആവശ്യമെങ്കില്‍ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.
Adjust Story Font
16