പഠനത്തോടൊപ്പം സംരംഭവുമായി മെഹസും ഷദയും
പഠനത്തോടൊപ്പം സംരംഭവുമായി മെഹസും ഷദയും
മലപ്പുറം നിലമ്പൂര്‍ സ്വദേശികളും സഹോദരങ്ങളുമായ ഷദയും മെഹസും , സ്ലൈം എന്ന കളിപ്പാട്ടം പരിചയപ്പെടുത്താനുള്ള ശ്രമത്തിലാണ്.
വിദ്യാര്‍ഥികളായ രണ്ട് കുട്ടിസംരംഭകരെ പരിചയപ്പെടാം. മലപ്പുറം നിലമ്പൂര്‍ സ്വദേശികളും സഹോദരങ്ങളുമായ ഷദയും മെഹസും , സ്ലൈം എന്ന കളിപ്പാട്ടം പരിചയപ്പെടുത്താനുള്ള ശ്രമത്തിലാണ്. സംരംഭത്തിലൂടെ കിട്ടുന്ന വരുമാനം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ വിനിയോഗിക്കുന്നു. നമുക്ക് ഏറെയൊന്നും പരിചയമില്ലാത്ത സ്ലൈം എന്ന കളിപ്പാട്ടം.
വിദേശത്ത് ഏറെ പ്രചാരമുള്ള സ്ലൈമിന് നമ്മുടെ നാട്ടിലും ഒരിടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഷദയും മെഹസും. ബ്രിട്ടനില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് സ്ലൈമിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ എത്തിക്കുന്നത്. വിദേശത്തുള്ളവര്‍ നല്‍കുന്ന നിര്ദേശങ്ങള്ക്കൊക്കെ അനുസരിച്ച് സ്വയം സ്ലൈം ഉണ്ടാക്കും.
ഒപ്പം പിന്തുണയുമായി വീട്ടുകാരും. 200 രൂപ മുതലാണ് സ്ലൈമിന്റെ വില. കോഴിക്കോട് ബീച്ചിനടുത്തുള്ള ആസ്പിന്‍ ക്വാര്‍ട്ടിയാര്‍ഡില്‍ നടന്ന പ്രദര്‍ശനത്തില്‍ സ്ലൈം ഏറെ ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് സ്ലൈമിന്റെ പ്രധാന പ്രചാരണം.
Adjust Story Font
16