ഇടത് മുന്നണി വിപുലീകരണം അനിവാര്യമാണെന്ന് സിപിഎമ്മിന്‍റെ പ്രവർത്തന റിപ്പോർട്ട്
ഇടത് മുന്നണി വിപുലീകരണം അനിവാര്യമാണെന്ന് സിപിഎമ്മിന്‍റെ പ്രവർത്തന റിപ്പോർട്ട്
മന്ത്രിമാരുടെ പ്രവർത്തനത്തിന് മാർഗ്ഗരേഖ കൊണ്ടുവരുമെന്നും പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കി
ഇടത് മുന്നണി വിപുലീകരണം അനിവാര്യമാണെന്ന് സിപിഎമ്മിന്‍റെ പ്രവർത്തന റിപ്പോർട്ട്. എൽഡിഎഫ് ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. മന്ത്രിമാരുടെ പ്രവർത്തനത്തിന് മാർഗ്ഗരേഖ കൊണ്ടുവരുമെന്നും പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കെ എം മാണിയുടെ കേരള കോൺഗ്രസ് അടക്കം ഒരു പാർട്ടിയുടേയും പേര് പറയാതെയാണ് മുന്നണി വിപുലീകരണം സിപിഎമ്മിന്റെ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി വിപുലീകരണം അനിവാര്യമാണ്. എന്നാൽ ഇക്കാര്യത്തിൽ മുന്നണി യോഗം ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വിഎസ് ഇറങ്ങിപ്പോയത് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ വിമർശങ്ങൾ ഉന്നയിക്കാതെയാണ് അന്ന് നടന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്. ആഭ്യന്തര വകുപ്പിനെതിരേയും സിപിഐക്കെതിരേയും റിപ്പോർട്ടിൽ വിമർശങ്ങളുണ്ട്.
ഷുഹൈബ് വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെ കോടിയേരി പറഞ്ഞു. പാർട്ടിക്കാർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി. മന്ത്രിമാരുടെ പ്രവർത്തനത്തിന് മാർഗരേഖ കൊണ്ടുവരുമെന്ന് പറയുന്ന സിപിഎം പ്രവർത്ത റിപ്പോർട്ടിൽ സമയബന്ധിതമായി പദ്ധതികൾ നടപ്പിലാക്കാൻ നിരീക്ഷണം കൊണ്ടുവരുമെന്നും പരാമർശിക്കുന്നുണ്ട്.
Adjust Story Font
16