വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ഇന്ന് ഓശാന ഞായര്‍
വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ഇന്ന് ഓശാന ഞായര്‍
സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ ഓശാന ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക തിരുക്കര്‍മ്മങ്ങളും കുരുത്തോല പ്രദിക്ഷണവും നടന്നു
യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ഓശാന ആചരിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ ഓശാന ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക തിരുകര്‍മ്മങ്ങളും കുരുത്തോല പ്രദിക്ഷണവും നടന്നു.
യേശുക്രിസ്തുവിനെ ഒലിവിന്‍ ചില്ലകളും ജയ്‌വിളികളുമായി ജറുസലേമിലെ ജനക്കൂട്ടം സ്വീകരിച്ചതിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവരിന്ന് ഓശാന ദിനം ആചരിക്കുന്നു. വിശുദ്ധവാരാചരണത്തിനും ഇതോടെ തുടക്കമായി. കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണത്തില്‍ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ വിശ്വാസി സമൂഹം അണി നിരന്നു. കൊച്ചിയിലെ സെന്റ് മേരീസ് ബസിലിക്ക ദേവാലയത്തില്‍ കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. വ്യക്തികളും കുടുംബങ്ങളും ശുദ്ധീകരിക്കപ്പെടണം ഈ കാലം അത് ആവശ്യപ്പെടുന്നുവെന്ന് മാര്‍ ആലഞ്ചേരി ഓശാന ദിന സന്ദേശത്തില്‍ പറഞ്ഞു. വരാപ്പുഴ അതിരൂപത ദേവാലയത്തില്‍ ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
തിരുവനന്തപുരം പാളയം കത്ത്രീഡ്രല്‍ ദേവാലയത്തില്‍ ആര്‍ച്ച് ബിഷപ്പ് സൂസേപാക്യവും സെന്റ് മേരീസ് കത്ത്രീഡ്രല്‍ ദേവാലയത്തില്‍ ബസേലിയോസ് മാര്‍ക്ലീമീസ് കാതോലിക്ക ബാവയും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ടും വിമലഗിരി കത്തീഡ്രലിൽ ബിഷപ് സെബാസ്റ്റ്യൻ തെക്കത്തേചേരിലും നേതൃത്വം നല്‍കി.
കോഴിക്കോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ഫാദര്‍ അജോഷ് കരിമണ്ണൂര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കോഴിക്കോട് ദേവമാതാ കത്തീഡ്രല്‍, സെന്റ് ജോസഫ് ചര്‍ച്ച് എന്നിവിടങ്ങളിലും കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളും നടന്നു.
Adjust Story Font
16