പുതിയ കെപിസിസി പ്രസിഡന്റിനായുള്ള ചര്‍ച്ച നടക്കുന്നില്ലെന്ന് ഹസന്‍
പുതിയ കെപിസിസി പ്രസിഡന്റിനായുള്ള ചര്‍ച്ച നടക്കുന്നില്ലെന്ന് ഹസന്‍
ജനമോചന യാത്ര നടക്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രചാരണം യാത്ര പൊളിക്കാനാണെന്നും ഹസന്‍ കൊല്ലത്ത് പറഞ്ഞു
ജനമോചന യാത്രയ്ക്കിടെപുതിയ കെ പി സി സി പ്രസിഡന്റിനായുള്ള ചര്‍ച്ചകള്‍ നടന്നതിലുള്ള അതൃപ്തി പ്രകടമാക്കി കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍. പുതിയ കെപിസിസി പ്രസിഡന്റിനായുള്ള ചര്‍ച്ച ഇപ്പോള്‍ നടക്കുന്നില്ലെന്നും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ജാഥയെ പൊളിക്കാനാണെന്നും ഹസന്‍ പ്രതികരിച്ചു.
ഹസന്‍ നയിക്കുന്ന ജനമോചന യാത്ര തുടങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷന് വേണ്ടിയുള്ള ചര്‍ച്ചയും സജീവമായി. രാഹുല്‍ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടിയുടെ രമേശ് ചെന്നിത്തലയുടെ നീക്കങ്ങളും പ്രസിഡന്റ് ചര്‍ച്ച സജീവമാക്കി. ഡല്‍ഹിയിലും കേരളത്തിലുമുള്ള പല നേതാക്കളുടെയും പേരുകളും ഉയര്‍ന്നുവന്നു. ഇതിലുള്ള അതൃപ്തിയാണ് ഹസന്‍ ഇന്ന് തുറന്ന് വ്യക്തമാക്കിയത്. ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും ഡല്‍ഹി യാത്ര പ്രസിഡന്റ് ചര്‍ച്ചകള്‍ക്കല്ല.
സംസ്ഥാന പര്യടനം പൂര്‍ത്തിക്കാന്‍ കാത്തിരിക്കാതെ പുതിയ അധ്യക്ഷന് വേണ്ടിയുള്ള ചര്‍ച്ച നടന്നതില്‍ ഹസന്‍ അമര്‍ഷമുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകളാണ് പുതിയ കെ പി സി സി പ്രസിഡന്റ് ചര്‍ച്ചകളില്‍ സജീവം.
Adjust Story Font
16