വി എസിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് തഴഞ്ഞതില്‍ പരിഹാസവുമായി ടെലിഗ്രാഫ് ദിനപത്രം
വി എസിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് തഴഞ്ഞതില്‍ പരിഹാസവുമായി ടെലിഗ്രാഫ് ദിനപത്രം
തെരഞ്ഞെടുപ്പിന് ശേഷം വിഎസിനെ തഴഞ്ഞ സിപിഎം നിലപാടിനെ പരിഹസിക്കുകയാണ് ടെലിഗ്രാഫ്. ഫിദലിന്റെയും വിഎസിന്റെയും ഫോട്ടോക്ക് നടുവില്‍ കറിവേപ്പിലയുടെ പടം. താഴെ ഒരു പാചകക്കുറിപ്പും. പാചകക്കുറിപ്പില്‍ കറിവേപ്പിലക്ക് പകരം ഫിദല്‍ കാസ്ട്രോയുടെ പേര്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പാചകക്കുറിപ്പ് എന്ന രീതിയിലാണ് ഇത് നല്‍കിയിരിക്കുന്നത്.
വിഎസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതില്‍ ടെലിഗ്രാഫ് ദിനപത്രത്തിന്റെ പരിഹാസം. വി എസിനും ഫിദല്‍ കാസ്ട്രോക്കും നടുവില്‍ കറിവേപ്പിലയുടെ പടം നല്‍കിയാണ് പത്രത്തിന്റെ പരിഹാസം. വിഎസിനെ ക്ലീന്‍ഷേവ്ഡ് ഫിദല്‍ കാസ്ട്രോ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് ശേഷം വിഎസിനെ തഴഞ്ഞ സിപിഎം നിലപാടിനെ പരിഹസിക്കുകയാണ് ടെലിഗ്രാഫ്. ഫിദലിന്റെയും വിഎസിന്റെയും ഫോട്ടോക്ക് നടുവില്‍ കറിവേപ്പിലയുടെ പടം. താഴെ ഒരു പാചകക്കുറിപ്പും. പാചകക്കുറിപ്പില്‍ കറിവേപ്പിലക്ക് പകരം ഫിദല്‍ കാസ്ട്രോയുടെ പേര്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പാചകക്കുറിപ്പ് എന്ന രീതിയിലാണ് ഇത് നല്‍കിയിരിക്കുന്നത്. കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പുറത്ത് എന്ന പ്രയോഗമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പരിഹാസങ്ങളുടെയും ഉള്ളടക്കം.
കേരളം ക്ലീന്‍ ഷേവ്ഡായ ഫിദല്‍ കാസ്ട്രോയെ കൊണ്ടും പുതിയ മുഖ്യമന്ത്രിയെ കൊണ്ടും, ക്യൂബന്‍ പാചകക്കുറിപ്പുകൊണ്ടും അനുഗ്രഹീതമായിരിക്കുന്നു എന്നും യച്ചൂരിയുടെ വാക്കുകള്‍ ഉദ്ധരിച്ച് പത്രം പരിഹസിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നില്‍ നിര്‍ത്തിയപ്പോള്‍ വിഎസിന്റെ പ്രായം തടസ്സമായില്ല. അധികാരം ഉറപ്പായപ്പോള്‍ വിഎസിന് അവഗണന. യെച്ചൂരിക്ക് വിഎസിനോട് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ബംഗാളില്‍ പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടി പരിധികടന്ന് വി എസിനെ പിന്തുണക്കുന്നതില്‍ യച്ചൂരിക്ക് തടസ്സമായെന്നും പത്രം നിരീക്ഷിക്കുന്നു.
Adjust Story Font
16