മരടിലെ അനധികൃത നിര്‍മാണം : ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്
നിര്‍മാണങ്ങള്‍ സംബന്ധിച്ച് ഫയലുകള്‍ അപ്രത്യക്ഷമായി. സഹായിക്കാന്‍ രാഷ്ട്രീയക്കാരും ജനപ്രതിനിധികളുമെന്നും വിജിലന്‍സ്.....
മരട് നഗരസഭ പരിധിയില്‍ തീരദേശനിയമം ലംഘിച്ച് കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഒത്താശ്ശചെയ്ത ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ലോകായുക്തയില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിയമലംഘനങ്ങള്‍ നടത്തിയത് ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്ന് വിജിലന്‍സിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. നഗരസഭ പരിധിയില്‍ നിയമം ലംഘിച്ചുള്ള 18 അനധികൃത നിര്‍മാണങ്ങളില്‍ 4 എണ്ണത്തിന്‍റെ ഫയലുകള്‍ നഷ്ടമായതായും വിജിലന്‍സിന്‍റ അന്വേഷണത്തില്‍ വ്യക്തമായി.
മരട് നഗരസഭയുടെ പരിധിയില്‍ 18 വന്‍കിട കെട്ടിടങ്ങളാണ് തീരദേശനിയമം ലംഘിച്ച് പണിതുയര്‍ത്തിയത്. ഈ നിര്‍മാണങ്ങള്‍ക്ക് പരിശോധനകളൊന്നുമില്ലാതെയാണ് അനുമതി നല്‍കിയതെന്ന് വിജിലന്‍സിന്‍റ അന്വേഷണത്തില്‍ കണ്ടെത്തി. നിര്‍മാണാനുമതി നല്‍കി നിര്‍മാണം ആരംഭിച്ച് 1 വര്‍ഷത്തിന് ശേഷം അനുമതി റദാക്കുകയും അതിലൂടെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടാന്‍ കെട്ടിടനിര്‍മാതാക്കള്‍ക്ക് വഴിയൊരുക്കുകയുമായിരുന്നെന്ന് വിജിലന്‍സ് കണ്ടെത്തി. ഹൈക്കോടതി ഇടപെടലിലൂടെ മിക്ക കെട്ടിടത്തിനും താല്‍ക്കാലിക കെട്ടിട നന്പര്‍ നല്‍കുകയും ചെയ്തു. ഇവയില്‍ പലതിനുമെതിരെ നേരത്തെ തന്നെ വിജിലന്‍സ് അന്വേഷണം നടക്കുന്നുമുണ്ട്. അതേസമയം സാധാരണക്കാരന് വീ്ട് വെക്കാന്‍ അനുമതി തേടുന്പോള്‍ നിയമം ചൂണ്ടികാട്ടി തടയുന്നതായും വിജിലന്‍സിന്‍റെ അന്വേഷണത്തില്‍ തെളിഞ്ഞു.
ഇതിനെല്ലാം രാഷ്ട്രീയക്കാരും ജനപ്രതിനിധികളുമെല്ലാം കൂട്ടുനില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസാധുതയുള്ള സിആര്‍ഇസഡ് മാപ്പിന്‍റെ അപര്യാപ്തതയും സി ആര്‍ ഇസഡ് നിയമവും കെട്ടിട നിര്‍മാണ ചട്ടവും നടപ്പാക്കുന്നത് സംബന്ധിച്ച് കൃത്മായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇല്ലാത്തതുമാണ് ഇവര്‍ക്ക് ലംഘനം നടത്താന്‍ സഹായകമാകുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 4 അനധികൃത നിര്‍മാണങ്ങളുടെ ഫയലുകള്‍ നഗരസഭയില്‍ നിന്ന് അപ്രത്യക്ഷമായതായും വിജിലന്‍സിന്‍റെ അന്വേഷണത്തിനിടെ കണ്ടെത്തി. നേരത്തെ മരടിലെ കയ്യേറ്റങ്ങള്‍ക്ക് ഒത്താശചെയ്യുന്നത് ഉദ്യോഗസ്ഥ രാഷ്ട്രീയകൂട്ടുകെട്ടാണെന്ന് മുന്‍ സെക്രട്ടറി തന്നെ തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Adjust Story Font
16