ഐഒസി ഫറോഖ് ഡിപ്പോയില്‍ ടാങ്കര്‍ ലോറി പണിമുടക്ക്
ഐഒസി ഫറോഖ് ഡിപ്പോയില്‍ ടാങ്കര്‍ ലോറി പണിമുടക്ക്
ടാങ്കര്‍ ലോറികളുടെ പുതുക്കിയ കരാര്‍ വ്യവസ്ഥകള്‍ക്കെതിരെയാണ് സമരം
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കോഴിക്കോട് ഫറോഖ് ഡിപ്പോയില്‍ ടാങ്കര്‍ ലോറി പണിമുടക്ക് ആരംഭിച്ചു. ടാങ്കര്‍ ലോറികളുടെ പുതുക്കിയ കരാര്‍ വ്യവസ്ഥകള്‍ക്കെതിരെയാണ് സമരം .കോഴിക്കോട്,മലപ്പുറം,വയനാട്, കണ്ണൂര്‍ ജില്ലകളിലേക്കും മാഹിയിലേക്കും ഐഒസിയുടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ട് പോവുന്നത് ഫറോഖ് ഡിപ്പോയില്‍ നിന്നാണ്. ടാങ്കര്‍ സമരം നീണ്ടാല്‍ ഈ മേഖലയില്‍ പെട്രോള്‍ ക്ഷാമം രൂക്ഷമാവും. സമരം അനാവശ്യമാണെന്നും ടാങ്കര്‍ ലോറികളുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിച്ചതെന്നുമാണ് ഐഒസി അധികൃതരുടെ നിലപാട്.
ഇരുമ്പനത്തെ ഐഒസി പ്ലാന്റില്‍ ട്രക്ക് ഉടമകള്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് ഇന്ധന വിതരണം തടസ്സപ്പെട്ടു. പുതിയ ടെണ്ടര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രക്ക് ഉടമകള്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു.സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിപിസിഎല്‍, എച്ച്ഡിസിഎല്‍ എന്നിവിടങ്ങളിലെ ടങ്കര്‍ ലോറികളും ഇന്നു മുതല്‍ പണിമുടക്കുന്നുണ്ട്.
Adjust Story Font
16