ഗോവിന്ദച്ചാമിക്കുവേണ്ടി കേസ് നടത്താന്‍ സമീപിച്ചതെന്ന് മയക്കുമരുന്ന് ശൃംഖലയെന്ന് ആളൂര്‍
ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, പൂനൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് കേസിന്റെ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ടതെന്നും അഡ്വ.ആളൂര്‍....
അന്തര്‍സംസ്ഥാന ബന്ധമുള്ള മയക്കുമരുന്ന് ശൃംഖലയിലെ ആളുകളാണ് ഗോവിന്ദച്ചാമിക്കുവേണ്ടി കേസ് നടത്താന്‍ സമീപിച്ചതെന്ന് അഡ്വ.ആളൂര്‍.ഇവരില്‍ നിന്ന് കേസ് നടത്തിപ്പിനായി പണം കൈപ്പറ്റി.ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, പൂനൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് കേസിന്റെ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ടതെന്നും അഡ്വ.ആളൂര്‍ മീഡിയവണിനോട് പറഞ്ഞു.
അതേ സമയം ഫോറന്‍സിക് സര്‍ജന്‍ ഡോ. ഉന്മേഷ് നല്‍കിയ മാനനഷ്ടക്കേസില്‍ ഡോ.ഷേര്‍ളി വാസുവിനോട് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം. തൃശൂര്‍ സിജെഎം കോടതിയാണ് നിര്‍ദേശം നല്‍കിയത്. സൌമ്യവധക്കേസില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കേസിനാധാരം.
Next Story
Adjust Story Font
16