Quantcast

ക്യാൻസർ ബാധിതര്‍ക്ക് സ്വന്തം മുടി മുറിച്ച് നൽകി ഒരുപറ്റം വിദ്യാർത്ഥിനികളും അധ്യാപകരും

MediaOne Logo

Ubaid

  • Published:

    17 May 2018 4:47 AM GMT

ക്യാൻസർ ബാധിതര്‍ക്ക് സ്വന്തം മുടി മുറിച്ച് നൽകി ഒരുപറ്റം വിദ്യാർത്ഥിനികളും അധ്യാപകരും
X

ക്യാൻസർ ബാധിതര്‍ക്ക് സ്വന്തം മുടി മുറിച്ച് നൽകി ഒരുപറ്റം വിദ്യാർത്ഥിനികളും അധ്യാപകരും

വ്യത്യസ്ഥരായത് ആലുവ നജാത്ത് നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍

ക്യാൻസർ ബാധിതരായി മുടി നഷ്ടപ്പെട്ടവർക്ക് സ്വന്തം മുടി മുറിച്ച് നൽകി വ്യത്യസ്ഥരായിരിക്കുയാണ് ഒരുപറ്റം വിദ്യാർത്ഥിനികള്‍ അധ്യാപകരും. ആലുവ നജാത്ത് സ്കൂൾ ഓഫ് നഴ്‌സിങ്ങിലെ എട്ട് വിദ്യാർത്ഥിനികളും അധ്യാപകരുമാണ് രോഗബാധിതരുടെ കണ്ണീരൊപ്പാൻ തങ്ങളുടെ പ്രിയപ്പെട്ട മുടി മുറിച്ച് നൽകിയത്.

ക്യാന്‍സര്‍ രോഗികള്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ മുടിമുറിച്ച് നല്‍കി. കുട്ടികള്‍ക്ക് പിന്തുണയുമായി അധ്യാപകരും രംഗത്ത്. വ്യത്യസ്ഥരായത് ആലുവ നജാത്ത് നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍. മനോഹരമായി നീട്ടി വളര്‍ത്തിയ മുടിയുടെ പകുതിയും മുറിച്ച് മാറ്റുവാൻ ഈ പെൺകുട്ടികൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. കാൻസർ ചികിത്സ മൂലം മുടി നഷ്ടപ്പെട്ടവരുടെ വേദനക്ക് മുന്നിൽ സൗന്ദര്യം ഒന്നുമല്ലെന്ന തിരിച്ചറിവാണ് ഇവരെ സ്വന്തം മുടി മുറിക്കാന്‍ പ്രേരിപ്പിച്ചത്. കുട്ടികള്‍ മുന്നിട്ടിറങ്ങിയതോടെ പ്രിന്‍സിപ്പല്‍ നിര്‍മ്മലാ ജോസും അധ്യാപിക റിഷി ജോസഫും ഇവരോടൊപ്പം ചോര്‍ന്നു.

മുടി ദാനത്തിലൂടെ കാൻസർ ബാധിതരെ ആത്മവിശ്വാസമുള്ളവരായി സമൂഹത്തിന് മുന്‍പില്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ സാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇത്രയും മുടി ഇവരെല്ലാം മുറിച്ച് മാറ്റുന്നത് ജീവിതത്തിൽ ആദ്യമായാണ്. എന്നാല്‍ അതിന്റെ വിഷമം ഒന്നും ഇവരുടെ മുഖത്ത് ഉണ്ടായിരുന്നില്ല. കീ മോതെറാപ്പി ചികിത്സ മുലം മുടി നഷ്ടപ്പെട്ട എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ രോഗികൾക്കായാണ് പെൺകുട്ടികളുടെ സഹായം. ഇവരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. ആലുവ എംഎല്‍എ അന്‍വര്‍സാദത്ത്, ഡോ അബ്ബാസ് എന്നിവര്‍ പങ്കെടുത്തു.

TAGS :

Next Story