Quantcast

ദുരിത പ്രവാസത്തിനൊടുവില്‍ 21 വര്‍ഷത്തിനുശേഷം മലയാളി നാട്ടില്‍ തിരിച്ചെത്തി

MediaOne Logo

admin

  • Published:

    17 May 2018 5:08 AM GMT

ദുരിത പ്രവാസത്തിനൊടുവില്‍ 21 വര്‍ഷത്തിനുശേഷം മലയാളി നാട്ടില്‍ തിരിച്ചെത്തി
X

ദുരിത പ്രവാസത്തിനൊടുവില്‍ 21 വര്‍ഷത്തിനുശേഷം മലയാളി നാട്ടില്‍ തിരിച്ചെത്തി

മോഷണകുറ്റം ആരോപിച്ച് അഞ്ച് വര്‍ഷത്തിലധികം ജയില്‍ കഴിഞ്ഞ നാരായണന്റെ എല്ലാ ബാധ്യതകളും പ്രവാസികള്‍ ഏറ്റെടുത്തു...

മലയാളി പ്രവാസികളുടെ കാരുണ്യം കൊണ്ടാണ് 21 വര്‍ഷത്തിനുശേഷം മലപ്പുറം വട്ടംകുളം സ്വദേശി നാരായണന്‍ നാട്ടിലെത്തിയത്. മോഷണകുറ്റം ആരോപിച്ച് അഞ്ച് വര്‍ഷത്തിലധികം ജയില്‍ കഴിഞ്ഞ ഇദ്ദേഹത്തിന്റെ എല്ലാ ബാധ്യതകളും പ്രവാസികള്‍ ഏറ്റെടുത്തു.

ഉടന്‍ തിരിച്ചുവരണമെന്ന മോഹവുമായാണ് 21 വര്‍ഷം മുമ്പ് നാരായണന്‍ ഗള്‍ഫിലേക്ക് വിമാനം കയറിയത്. കുടുംബ ബാധ്യതകള്‍ കാരണം നാട്ടിലേക്ക് വരാന്‍ കഴിഞ്ഞില്ല. അതിനിടയിലാണ് വാഹനമോഷണ കുറ്റം ആരോപിച്ച് നാരയണനെ ജയിലിലടക്കുന്നത്. വര്‍ക്ക്‌ഷോപ്പില്‍ ജോലിചെയ്തിരുന്ന നാരായണനെ തെറ്റിധരിപ്പിച്ച് വാഹനം കൊണ്ടുപോയതാണ് പ്രശ്‌നമായത്. കുറ്റ വിമുക്തനായി ജയിലില്‍നിന്ന് ഇറങ്ങിയെങ്കിലും വാഹനത്തിന്റെ വിലയും, മറ്റ് പിഴകളുമായി വലിയൊരു സംഖ്യ ബാധ്യതയായി. ഇതെല്ലാം പ്രവാസികള്‍ ഏറ്റെടുത്തു.

നാരായണന്‍ ജയിലായ വിവരം മാധ്യമങ്ങളിലൂടെയാണ് വീട്ടുകാര്‍ അറിഞ്ഞത്. ഇനി പ്രവാസ ജീവിതത്തിനില്ലെന്നാണ് നാരയണന്‍ പറയുന്നത്.

TAGS :

Next Story