കെ എസ് യു തെരഞ്ഞെടുപ്പിലെ ഗ്രൂപ്പ് ധാരണ പൊളിഞ്ഞു
ഐ ഗ്രൂപ്പിനായി നല്‍കിയ സ്ഥാനങ്ങളിലും എ ഗ്രൂപ്പുകാര്‍ നാമനിര്‍ദേശം നല്‍കി
കെ എസ് യു തെരഞ്ഞെടുപ്പിനായി ഗ്രൂപ്പുകള്‍ തമ്മിലുണ്ടാക്കിയ ധാരണ പൊളിയുന്നു. ഐ ഗ്രൂപ്പിനായി നല്‍കിയ സ്ഥാനങ്ങളിലും എ ഗ്രൂപ്പുകാര്‍ നാമനിര്‍ദേശം നല്‍കി. ധാരണ പൊളിച്ചതില്‍ ഐ ഗ്രൂപ്പിന് അമര്‍ഷം. കെ എസ് യു ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നാളെ മുതല്‍ ആരംഭിക്കും.
എ ഗ്രൂപ്പിലും ഐ ഗ്രൂപ്പിലും കെ എസ് യുവിന്‍റെ ചുമതലയുള്ള നേതാക്കള്‍ ഗ്രൂപ്പ് നേതൃത്വത്തിന്‍റെ അറിവോടെ ചര്‍ച്ച നടത്തിയാണ് ധാരണയുണ്ടാക്കിയത്. ധാരണ പ്രകാരം 8 ജില്ലകളില്‍ എ ഗ്രൂപ്പും 6 ജില്ലകളില്‍ ഐ ഗ്രൂപ്പ് പ്രസിഡന്‍റ് സ്ഥാനം പങ്കിടും. സംസ്ഥാന പ്രസിഡന്‍റ് എ ഗ്രൂപ്പിനാണ്. സംസ്ഥാന കമ്മറ്റി ജില്ലാ കമ്മറ്റിയംഗങ്ങളുടെ കാര്യത്തിലും ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇന്നലെ നാമനിര്‍ദേശ സമര്‍പ്പണവും സൂക്ഷപരിശോധനയും പൂര്‍ത്തിയായപ്പോള്‍ എല്ലാ ധാരണയും തെറ്റിയ അവസ്ഥയിലാണ്. തങ്ങള്‍ ധാരണക്കനുസരിച്ച് നാമനിര്‍ദേശം നല്‍കിയപ്പോള്‍ എ ഗ്രൂപ്പ് എല്ലാ സ്ഥലങ്ങളിലും നാമനിര്‍ദേശം നല്‍കുകയും കാമ്പയിന്‍ തുടങ്ങുകയും ചെയ്യുകയായിരുന്നുവെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. അണികള്‍ നിര്‍ദേശം തെറ്റിച്ചെന്നാണ് എ ഗ്രൂപ്പിന്‍റെ നിലപാട്. എന്തായാലും എല്ലാ ജില്ലയിലും മത്സരത്തിലേക്ക് പോകുമെന്ന് ഉറപ്പായി.
എല്ലാ ജില്ലകളിലും ഗ്രൂപ്പ് യോഗങ്ങള്‍ ചേര്‍ന്ന എ വിഭാഗം പ്രചരണം ശക്തമാക്കി കഴിഞ്ഞു. തങ്ങളോട് നീതി കേട് കാണിച്ചത് ഗൌരവമായെടുക്കുന്ന ഐ ഗ്രൂപ്പ് വരും സന്ദര്‍ഭങ്ങളില്‍ ഇത് കണക്കിലെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഭൂരിഭാഗം ജില്ലകളിലും മേധാവിത്വമുള്ള എ ഗ്രൂപ്പിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി കോഴിക്കോട് സ്വദേശി അഭിജിതാണ്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ജെ എസ് അഖിലിന്‍രെ ഗ്രൂപ്പ് നേതൃത്വത്തിലെ ചിലര്‍ തന്നെ ഒഴിവാക്കിയെന്നാണ് വിവരം. കണ്ണൂര്‍ സ്വദേശി പി പി അബ്ദുല്‍ റഷീദാണ് ഐ ഗ്രൂപ്പിന്‍റെ സ്ഥാനാര്‍ഥി. നാളെ മുതല്‍ 24 വരെ ഡിസിസികളിലാണ് വോട്ടെടുപ്പ്. 25 ന് കെപിസിസിയില്‍ വോട്ടെണ്ണി ഭാരവാഹികളെ പ്രഖ്യാപിക്കും.
Adjust Story Font
16