Quantcast

കണ്ണൂരില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു

MediaOne Logo

Subin

  • Published:

    17 May 2018 1:05 AM GMT

കണ്ണൂരില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു
X

കണ്ണൂരില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു

മട്ടന്നൂരില്‍ വൃത്തിഹീനമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വ്യാപാര സമുച്ചയങ്ങള്‍ അടച്ചിടാന്‍ നഗരസഭ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലാണ് ഇത്തവണയും പനി വ്യാപകമായിട്ടുളളത്.

കണ്ണൂര്‍ ജില്ലയുടെ വിവിധ മേഖലകളില്‍ ഡങ്കിപ്പനി പടരുന്നു. മട്ടന്നൂര്‍ നഗരസഭാ പരിധിയില്‍ മാത്രം 89 പേര്‍ക്ക് പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ആരോഗ്യവകുപ്പ്.

ജില്ലയിലെ മട്ടന്നൂര്‍, കണ്ണൂര്‍ സിറ്റി, കോളയാട്, തലശേരി, ഇരിട്ടി മേഖലകളിലാണ് ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നത്. ഇന്നലെ വരെയുളള കണക്കനുസരിച്ച് ജില്ലയില്‍ 104 പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നാടായ മട്ടന്നൂരിലാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. മട്ടന്നൂര്‍ നഗരസഭയിലെ 28, 29 വാര്‍ഡുകളിലായി കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 89 പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരിട്ടിയില്‍ 9 പേര്‍ക്കും തലശേരിയില്‍ മൂന്ന് പേര്‍ക്കും കണ്ണൂര്‍ സിറ്റി, കോളയാട് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് വീതവും പനി പിടിപെട്ടതായാണ് കണക്ക്. പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

മട്ടന്നൂരില്‍ വൃത്തിഹീനമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വ്യാപാര സമുച്ചയങ്ങള്‍ അടച്ചിടാന്‍ നഗരസഭ നിര്‍ദ്ദേ ശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലാണ് ഇത്തവണയും പനി വ്യാപകമായിട്ടുളളത്.

TAGS :

Next Story