Quantcast

വിശക്കുന്നവര്‍ക്ക് ഭക്ഷണപ്പൊതിയുമായി ഒരുകൂട്ടം വിദ്യാര്‍ഥികള്‍

MediaOne Logo

Subin

  • Published:

    17 May 2018 1:16 PM GMT

സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന വേനലവധി ക്യാമ്പിലെത്തിയ വിദ്യാര്‍ഥികളാണ് വിശക്കുന്നവര്‍ക്ക് സഹായവുമായി എത്തിയത്

വിശപ്പടക്കാന്‍ ഭക്ഷണപ്പൊതികളുമായി ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കോഴിക്കോട് നഗരത്തില്‍. സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന വേനലവധി ക്യാമ്പിലെത്തിയ വിദ്യാര്‍ഥികളാണ് വിശക്കുന്നവര്‍ക്ക് സഹായവുമായി എത്തിയത്. വീടുകളില്‍ നിന്ന് ഭക്ഷണപ്പൊതി ശേഖരിച്ചാണ് വിതരണം ചെയ്യുന്നത്.

വിശക്കുന്ന വയറുകള്‍ക്ക് ആശ്വാസമാവുകയാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. ഒരു പൊതി ഭക്ഷണത്തിനായി കാത്തിരിക്കുന്നവര്‍ ഏറെയാണെന്ന് ഇവര്‍ മനസിലാക്കികഴിഞ്ഞു. സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന് ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ ചേവായൂരില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ വിവിധ ജില്ലകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളാണിവര്‍ ചേവായൂരിലെ ഓരോ വീടുകളില്‍ നിന്നും ശേഖരിച്ച ഭക്ഷണപ്പൊതികളാണിവ.

നഗരത്തില്‍ പാളയം, കെഎസ്ആര്‍ടിസി സ്റ്റാന്റ് , റെയില്‍വെ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലായി 200 ഓളം ഭക്ഷണപ്പൊതികളാണ് ഓരോ ദിവസവും വിതരണം ചെയ്തത്. എല്ലാ വേനലവധിയിലും സംഘടിപ്പിക്കുന്ന ക്യാമ്പില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യബോധവല്‍ക്കരണത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്. പ്രകൃതി സംരക്ഷണം ഓര്‍മ്മിപ്പിച്ചുകൊണ്ട് കോഴിക്കോട് ബീച്ചില്‍ ഒപ്പുശേഖരണം സംഘടിപ്പിച്ചിരുന്നു.

TAGS :

Next Story