Quantcast

വെടിക്കെട്ട് ക്ഷേത്രാചാരങ്ങളുടെ ഭാഗമല്ലെന്ന് ശബരിമല തന്ത്രി

MediaOne Logo

admin

  • Published:

    17 May 2018 10:19 PM GMT

വെടിക്കെട്ട് ക്ഷേത്രാചാരങ്ങളുടെ ഭാഗമല്ലെന്ന് ശബരിമല തന്ത്രി
X

വെടിക്കെട്ട് ക്ഷേത്രാചാരങ്ങളുടെ ഭാഗമല്ലെന്ന് ശബരിമല തന്ത്രി

വെടിക്കെട്ട് ക്ഷേത്രാചാരങ്ങളുടെ ഭാഗമല്ലെന്നും നിരോധിക്കണമെന്നും ശബരിമല തന്ത്രിയും മേൽശാന്തിയും അഭിപ്രായപ്പെട്ടു.

വെടിക്കെട്ട് ക്ഷേത്രാചാരങ്ങളുടെ ഭാഗമല്ലെന്നും നിരോധിക്കണമെന്നും ശബരിമല തന്ത്രിയും മേൽശാന്തിയും അഭിപ്രായപ്പെട്ടു. ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കേണ്ടത്. അപകടങ്ങളിൽനിന്ന് പാഠം പഠിക്കുന്നില്ലെന്നും തന്ത്രി പറഞ്ഞു. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന വെടിക്കെട്ട് നിരോധിക്കണമെന്ന നിലപാടിലാണ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എസ്ഇ ശങ്കരന്‍ നമ്പൂതിരിയും. വെടിക്കെട്ട് ക്ഷേത്രാചാരങ്ങളുടെ ഭാഗമാണെന്ന ധാരണ തെറ്റാണെന്നും ഇവര്‍ പറയുന്നു. വെടിക്കെട്ടും കരിമരുന്ന് കലാപ്രകടനവും ആസ്വദിക്കാന്‍ നല്ലതാണ്. എന്നാല്‍ ഇതുയര്‍ത്തുന്ന സുരക്ഷാഭീഷണി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് പ്രതികരിച്ചു. വെടിക്കെട്ടും മത്സരക്കമ്പവും നടത്തണമെന്ന് വേദപുസ്തകങ്ങളില്‍ പറഞ്ഞിട്ടില്ലെന്ന് മേല്‍ശാന്തി എസ്ഇ ശങ്കരന്‍ നമ്പൂതിരിയും പറഞ്ഞു. ആനകളെ എഴുന്നെള്ളിക്കുന്നതും ശരിയല്ല. ഇത്രയേറെ അപകടങ്ങള്‍ ഉണ്ടായിട്ടും പാഠം പഠിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും തന്ത്രിയും മേല്‍ശാന്തിയും പ്രതികരിച്ചു. രാജ്യത്തെ നടുക്കിയ പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ നൂറിലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേരെ കാണാതായി. മരിച്ചവരില്‍ ഇനിയും നിരവധി പേരെ തിരിച്ചറിയാനുണ്ട്. പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനിടെ ശബരിമലയിലെ വെടിവഴിപാട് ജില്ലാ കലക്ടര്‍ നിരോധിച്ചത് ശരിയായില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കാര്യങ്ങള്‍ പഠിക്കാതെയാണ് നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story