Quantcast

'മഞ്ജുവാര്യര്‍ക്ക് എഡിജിപി സന്ധ്യയുമായി അടുത്ത ബന്ധം'

MediaOne Logo

admin

  • Published:

    17 May 2018 6:34 PM GMT

മഞ്ജുവാര്യര്‍ക്ക് എഡിജിപി സന്ധ്യയുമായി അടുത്ത ബന്ധം
X

'മഞ്ജുവാര്യര്‍ക്ക് എഡിജിപി സന്ധ്യയുമായി അടുത്ത ബന്ധം'

സുനിയുടെ കത്തിന്‍റെ കാര്യം അന്നു തന്നെ ഡിജിപിയെ അറിയിച്ചിരുന്നു. സുനി ഫോണില്‍ വിളിച്ച കാര്യവും ബെഹ്റയെ അറിയിച്ചിരുന്നു. ഹോട്ടലില്‍ താമസിക്കുമ്പോള്‍ സുനി കാര്‍ പാര്‍ക്കിങില്‍ വന്നിട്ടുണ്ടാകാം

കൊച്ചിയില്‍ നടിക്കു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി സന്ധ്യക്ക് നടി മഞ്ജുവാര്യരുമായി അടുത്ത ബന്ധമെന്ന് നടന്‍ ദിലീപ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹരജിയിലാണ് ഗുരുതരമായ ഈ ആരോപണമുള്ളത്, കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ മഞ്ജു വാര്യർ ഗൂഢാലോചന ആരോപിച്ചു. ചോദ്യം ചെയ്യുന്ന സമയത്ത് ശ്രീകുമാർ മേനോന് എതിരെ താൻ നടത്തിയ പരാമർശങ്ങൾ എഡിജിപി സന്ധ്യ റെക്കോഡ് ചെയ്തില്ല. ആ സമയത്ത് വിഡിയോ ക്യാമറ ഓഫ് ചെയ്യാൻ നിർദ്ദേശം നല്കി.

പൾസർ സുനിയുടെ കത്ത് കിട്ടിയ ദിവസം തന്നെ അത് വാട്സ് ആപ് വഴി ഡി ജി പി ക്ക് കൈമാറി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ പരാതിയും നല്കി20 ദിവസം കഴിഞ്ഞാണ് പരാതി നല്കിയതെന്ന പ്രോസിക്യൂഷൻ വാദം തെറ്റ്. അമ്മയുടെ റിഹേഴ്സൽ ക്യാമ്പ് നടക്കുമ്പോൾ ദിലീപ് അബാദ് പ്ലാസയിൽ താമസിച്ചിരുന്നു. മുകേഷിന്റെ ഡ്രൈവറായ പൾസർ സുനി അവിടെ കാർ പാർക്കിംഗ് സ്ഥലത്ത് വന്ന് കാണാം. ഇരുവരും മൊബൈൽ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു എന്ന വാദത്തിന് അർത്ഥമില്ലെന്നും ഹരജിയില്‍ പറയുന്നു. സുനിയുടെ കത്തിന്‍റെ കാര്യം അന്നു തന്നെ ഡിജിപിയെ അറിയിച്ചിരുന്നു. സുനി ഫോണില്‍ വിളിച്ച കാര്യവും ബെഹ്റയെ അറിയിച്ചിരുന്നു. ഹോട്ടലില്‍ താമസിക്കുമ്പോള്‍ സുനി കാര്‍ പാര്‍ക്കിങില്‍ വന്നിട്ടുണ്ടാകാം. അല്ലാതെ നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.

കഴിഞ്ഞ നാല് വർഷത്തിനിടയിൽ നാല് പ്രാവശ്യം ദിലീപും പൾസർ സുനിയും കൂടിക്കണ്ടുവെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ ശരിയല്ല. ഒരിക്കൽ പോലും ദിലീപും പൾസർ സുനിയും ഫോണിൽ സംസാരിച്ചിട്ടില്ല. പ്രമുഖ നടനായ ദിലീപ് കാരവന്റെ സിനിമാ ലൊക്കേഷനിൽ മറവിൽ ഗൂഢാലോചന നടത്തിയെന്ന വാദവും വിശ്വസിക്കാനാവില്ല . ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നല്കിയെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ കെട്ടുകഥയാണെന്നും ഹരജി അവകാശപ്പെടുന്നു.

2013ൽ ഗൂഢാലോചന നടത്തി 2017ൽ കൃത്യം നടത്തിയെന്ന അന്വേഷണ സംഘത്തിന്റെ വാദം അവിശ്വസനീയംഇതു പോലൊരു കൃത്യം നടത്താൻ നാല് വർഷത്തെ തയ്യാറെടുപ്പ് ആവശ്യമില്ല. ഹണി ബി ടു സിനിമയുടെ ചിത്രീകരണ സമയത്ത് പൾസർ സുനിയായിരുന്നു ഗോവയിൽ തന്റെ ഡ്രൈവർ എന്ന് ആക്രമിക്കപ്പെട്ട നടി മൊഴി നല്കിയിട്ടുണ്ട്.

സഹതടവുകാരനായ വിഷ്ണുവിനെ സുനി അപ്പുണ്ണിയുടെ അടുത്തേക്ക് അയച്ചത് മൊബൈൽ നമ്പർ വാങ്ങാനായിട്ടാണ്വലിയ തുകയുടെ ജോലി ഏല്പിച്ച ആളുടെ മൊബൈൽ നമ്പർ പോലും ജോലി ഏറ്റെടുത്ത ആളുടെ കൈവശം ഇല്ലേയെന്നും ഹരജി ചോദിക്കുന്നു.

TAGS :

Next Story